Latest News

യുവാക്കള്‍ നന്മയുടെ വഴിയില്‍ സഞ്ചരിക്കണം : അബ്ബാസലി ശിഹാബ് തങ്ങള്‍

ഉദുമ: [www.malabarflash.com] ആധുനിക സമൂഹത്തില്‍ അരാജകത്വം പെരുകിവരുന്ന സാഹചര്യത്തില്‍ യുവാക്കള്‍ നന്മയുടെ വഴിയില്‍ സഞ്ചരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

നാട്ടില്‍ ദീനീ ചൈതന്യം വളര്‍ത്തുന്നതോടൊപ്പം ശാന്തിയും സമാധാനവും ഐക്യവും ഊട്ടിവളര്‍ത്താന്‍ യുവാക്കള്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി ഉദുമ കമ്മിറ്റി ഓഫീസ് ഉദുമ ജമാഅത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗത സംഘം ചെയര്‍മാന്‍ കെ.എസ് അബ്ദുല്ലക്കുഞ്ഞി ഉദുമ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അബ്ദുല്‍ റഊഫ് ഉദുമ സ്വാഗതം പറഞ്ഞു. ഉദുമ ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് അബൂബക്കര്‍ ഹനീഫി പ്രാര്‍ത്ഥനയും സുഹൈല്‍ അബ്ദുല്ല മുക്കുന്നോത്ത് ഖിറാഅത്തും നടത്തി. 

എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുഖ്യപ്രഭാഷണം നടത്തി. 

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്.എം.എഫ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഖത്തര്‍ അബ്ദുല്ല ഹാജി, നുള്ളിപ്പാടി ഖത്തീബ് ഹമീദലി നദ് വി ഫൈസി, മൂസ മൂലയില്‍, അഷ്‌റഫ് മുക്കുന്നോത്ത്, ജൗഹര്‍ വലിയവളപ്പില്‍, കെഎ മുഹമ്മദലി, സലീം ഹനീഫി, അന്‍വറലി ദാരിമി, ഹമീദ് കുണ്ടടുക്കം, കാപ്പില്‍ കെബിഎം ശരീഫ്, സാദിഖ ്പാക്യാര, ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, ഇകെ നസീര്‍, എംഎച്ച് മുഹമ്മദ് കുഞ്ഞി, എം അബൂബക്കര്‍, യൂസുഫ് റൊമാന്‍സ്, എന്‍കെ അബ്ദുല്‍ റഹ്്മാന്‍, റിയാസ് ഉദുമ, ഇര്‍ഷാദ് മുക്കുന്നോത്ത്, ഹംസ ദേളി, ശരീഫ് ഉദുമ, അബ്ദുല്ല ഈച്ചിലിങ്കാല്‍, വാഹിദ് വലിയവളപ്പ്, ഫഹദ് വലിയ വളപ്പില്‍, ബാസിത് അഷ്‌റഫ്, മൊയ്തീന്‍ കുഞ്ഞി മുക്കുന്നോത്ത്, ഫാറൂഖ് വലിയവളപ്പില്‍, എംകെ സക്കീര്‍, ഹമീദ് വലിയ വളപ്പില്‍ പ്രസംഗിച്ചു.


ഉദുമ ഇസ്ലാമിയ എഎല്‍പി സ്‌കൂളിന് സമീപം നിര്‍മ്മിക്കുന്ന ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മവും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.