Latest News

കാര്യങ്കോട് പാലത്തിനു സമീപം കെ എസ് ആര്‍ ടി സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്ക്

ചെറുവത്തൂര്‍ : [www.malabarflash.com] കാര്യങ്കോട് പാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ രത്‌നാകരന്‍, വിനീഷ്, ആര്യ, ബിബീഷ്, വിദ്യ, നൗഷാദ്, ഷാഹുല്‍ ഹമീദ്, ഭാസ്‌ക്കരന്‍, സതി, സതീഷ്, അനീഷ്, പത്മകുമാര്‍, രാമചന്ദ്രന്‍, നിധീഷ്, നൗഷാദ് തുടങ്ങിയവരെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയിലും മറ്റുള്ളവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 7.45 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍. 15 6787 നമ്പര്‍ കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

ഓടിയെത്തിയ നാട്ടുകാരും തൃക്കരിപ്പൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചന്തേര പോലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു. പിന്നീട് പോലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.