Latest News

ഷാര്‍ജയില്‍ കീടനാശിനി ശ്വസിച്ച ഏഴ് ഇന്ത്യക്കാര്‍ ആസ്പത്രിയില്‍

ഷാര്‍ജ: [www.malabarflash.com] കീടനാശിനി ശ്വസിച്ച ഏഴ് ഇന്ത്യക്കാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ നബാ ഏരിയയിലെ താമസ സ്ഥലത്തുവെച്ചാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ കുവൈത്തി ആസ്പത്രിയിലും അല്‍ ഖാസിമി ആസ്പത്രിയിലുമായി പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ ഛര്‍ദിയും ശക്തമായ വയറുവേദനയും അനുഭവപ്പെട്ട ഇവരെ ആറുമണിയോടെയാണ് ആംബുലന്‍സ് സംഘമെത്തി ആസ്പത്രികളില്‍ എത്തിച്ചത്. മാരക കീടനാശിനിയായ അലൂമിനിയം ഫോസ്‌ഫൈഡ് ശ്വസിച്ചതാകാം അസ്വസ്ഥതയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു.
ഏഴുപേരെയും 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ നിര്‍ത്തുമെന്നും ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി. അല്‍ വാസിത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.