Latest News

അക്ഷരമുറ്റത്ത് പിച്ചവെക്കാന്‍ ഷെഫീഖെത്തി

തൊടുപുഴ: [www.malabarflash.com] പുത്തന്‍ യൂനിഫോം അണിഞ്ഞ് പോറ്റമ്മയായ രാഗിണിക്കൊപ്പം അക്ഷര മധുരം നുണയാന്‍ ഷെഫീഖ് സ്കൂളിന്‍െറ പടികടന്നത്തെി.

ചിങ്ങം ഒന്നായ തിങ്കളാഴ്ചയാണ് പെരുമ്പിള്ളിച്ചിറയിലെ അല്‍-അസ്ഹര്‍ പബ്ളിക് സ്കൂളില്‍ എത്തിയത്. രണ്ടാനമ്മയുടെയും പിതാവിന്‍െറയും മര്‍ദനത്തിനിരയായി ആശുപത്രിയിലും പ്രത്യേക പരിചരണത്തിലും കഴിഞ്ഞതിനുശേഷം ആദ്യമായാണ് ഷെഫീഖ് പുറം ലോകത്തേക്കിറങ്ങിയത്.
ഷഫീഖിന്‍െറ ആരോഗ്യനിലയിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് സ്കൂളില്‍ ചേര്‍ക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്. വീല്‍ചെയറില്‍ രാഗിണിക്കൊപ്പമാണ് ഷെഫീഖ് എത്തിയത്. എട്ടാം ക്ളാസ് വിദ്യാര്‍ഥികളുടെ മ്യൂസിക് ബാന്‍ഡാണ് ആദ്യം ഷെഫീഖിനെ വരവേറ്റത്. തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന് സ്വീകരിച്ചു.
ത്രിവര്‍ണ പതാകയും പലനിറത്തിലുള്ള ബലൂണുകളും കൈയിലേന്തി എല്‍.കെ.ജി മുതല്‍ പത്താം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ വരിവരിയായി കൈകോര്‍ത്തുനിന്ന് ഷഫീഖിന് സ്വാഗതമോതി. തുടര്‍ന്ന് അല്‍-അസ്ഹര്‍ ഗ്രൂപ് ചെയര്‍മാന്‍ കെ.എം. മൂസ, സ്കൂള്‍ ഡയറക്ടര്‍ ആസിയ മിജാസ്, പ്രിന്‍സിപ്പല്‍ ടി.ആര്‍. ആഷ എന്നിവര്‍ ചേര്‍ന്ന് ഷെഫീഖിനെ ക്ളാസ് മുറിയില്‍ എത്തിച്ചു. 




പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് അധ്യാപകരാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. വീല്‍ചെയറില്‍ ഇരുന്ന് പഠിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റഡി ടേബ്ള്‍ വെല്ലൂര്‍ ആശുപത്രിയില്‍നിന്ന് നിര്‍മിച്ച് എത്തിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൂടി അനുവാദം വാങ്ങിയ ശേഷമാണ് ഷെഫീഖിനെ സ്കൂളില്‍ ചേര്‍ത്തത്. ആദ്യദിവസം ഉച്ചവരെ ക്ളാസിലിരുന്നതിന് ശേഷം ഏറെ സന്തോഷവാനായാണ് ഷെഫീഖ് മടങ്ങിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.