Latest News

സംസ്ഥാന സാക്ഷരതാമിഷന്റെ ഓണാഘോഷം തുടങ്ങി

കാഞ്ഞങ്ങാട്: [www.malabarflash.com] സംസ്ഥാന സാക്ഷരതാമിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പ്ലസ്ടു തുല്യതാ ബാച്ചിന്റെ ഓണാഘോഷ പരിപാടി ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെര്‍പേഴ്‌സണ്‍ സി.ജാനകിക്കുട്ടി, ഹെഡ്മാസ്റ്റര്‍ ജയരാജന്‍, അധ്യാപകരായ എല്‍.വസന്തന്‍, പി.യു.ചന്ദ്രശേഖരന്‍, സദാശിവന്‍, ബേബി ലത, സി.പി.വി.വിനോദ്കുമാര്‍, പി.ബാലകൃഷ്ണന്‍, ആയിഷ മുഹമ്മദ്, ഷക്കീല ബഷീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പഠിതാക്കള്‍ വിവിധ കലാപരിപാടികളും ഓണപ്പൂക്കള മല്‍സരവും നടത്തി.






No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.