കരിപ്പൂര്‍: [www.malabarflash.com] ട്രോളി ബാഗിന്‍െറ 22 ഭാഗങ്ങളിലായി ഒളിപ്പിച്ചുകടത്തിയ 650 ഗ്രാം സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് യൂനിറ്റാണ് 20 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടിച്ചത്.
വെള്ളിയാഴ്ച രാവിലെ 11ന് ദുബൈയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കരിപ്പൂരിലത്തെിയ കാസര്‍കോട് സ്വദേശി അബ്ദുറഹ്മാനില്‍ (30) നിന്നാണ് സ്വര്‍ണം പിടിച്ചത്.
വിസിറ്റിങ് വിസയില്‍ ദുബൈയില്‍ പോയ അബ്ദുറഹ്മാന്‍ ജോലി ശരിയാകാത്തതിനാല്‍ തിരിച്ചുവരാനിരിക്കുകയായിരുന്നു. ടിക്കറ്റിന് പണമില്ലാത്തതിനാല്‍ കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ വന്ന് ടിക്കറ്റ് നല്‍കുകയായിരുന്നു. ദുബൈ വിമാനത്താവളത്തിന് പുറത്തുവെച്ചാണ് ടിക്കറ്റും സ്വര്‍ണമടങ്ങിയ ബാഗും കൈമാറിയത്.
ട്രോളി ബാഗിന്‍െറ ഹാന്‍ഡില്‍ ബാറിന്‍െറ റിബേറ്റ്, വീലിന്‍െറ ഡിസ്ക് എന്നിങ്ങനെ 22 ഭാഗത്തായിട്ടായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. ഇത് തിരിച്ചറിയാതിരിക്കാന്‍ ഈ ഭാഗങ്ങളിലെല്ലാം വെള്ളി നിറം അടിക്കുകയും ചെയ്തു. കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങുകയായിരുന്ന ഇയാളെ കംസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണം കടത്തുന്നത് വെളിപ്പെടുത്തിയത്.
തിരുവോണമായതിനാല്‍ പരിശോധന പേരിന് മാത്രമാകുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണം കടത്തിയതെന്ന് അബ്ദുറഹ്മാന്‍ പറഞ്ഞു.
കണ്ണൂര്‍ സ്വദേശിയില്‍നിന്ന് സംശയത്തെ തുടര്‍ന്ന് തടഞ്ഞുവെച്ചതും സ്വര്‍ണമാണെന്ന് പരിശോധനയില്‍ കണ്ടത്തെി. വാതില്‍ വിജാഗിരിയുടെ രൂപത്തിലായിരുന്നു 320 ഗ്രാം സ്വര്‍ണം ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് അസി. കമീഷണര്‍ സി.എം. റഷീദ് അലി, രഹസ്യന്വേഷണവിഭാഗം സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, ഇന്‍റലിജന്‍സ് ഓഫിസര്‍ അനന്ദ് വിക്രം സിങ്, അഭിജിത് സിങ്, ഹെഡ് ഹവില്‍ദാര്‍ എം. മുരുകന്‍, കെ.പി. ഫിന്‍സര്‍, മുഹമ്മദ് ഹാഷിം, പി.എം. ഫ്രാന്‍സിസ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment