പാലക്കാട്: [www.malabarflash.com] പട്ടാമ്പി ഗവ. ആശുപത്രിയില്‍ കയറി തിങ്കളാഴ്ച രാത്രി ഒരു സംഘം വെട്ടിയ യുവാവ് മരിച്ചു. പെരുമുടിയൂര്‍ സ്വദേശി നജീബ് (22) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഒരു സിനിമ തിയേറ്ററിലെ ടിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുള്ള അടിപിടിയില്‍ പരുക്കേറ്റു പട്ടാമ്പി ആശുപത്രിയിലായിരുന്നു നജീബ്. അതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
ഗുരുതരമായി പരുക്കേറ്റ നജീബിനെ തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചതായി പട്ടാമ്പി പൊലീസ് പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment