മംഗലാപുരം: [www.malabarflash.com] ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാട്ടക്കല്ലിലാണ് ഓട്ടോറിക്ഷ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അലേക്കല്‍ സ്വദേശി ഹിദായത് (28) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് കൊലനടന്നതെന്നാണ് നിഗമനം.
വെള്ളിയാഴ്ച രാത്രി എട്ടരയോടെ വീട്ടില്‍ നിന്നിറങ്ങിയ ഹിദായത് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഇതിനിടയിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇരുമ്പ് വടിക്കോ പാറക്കല്ലിനോ തലയ്ക്കിടിയേറ്റിട്ടുണ്ട്. തൊക്കോട്ടു പ്രദേശാത്താണ് ഹിദായത് ഓട്ടോ ഓടിക്കുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഹിദായത് രണ്ടാമത് വിവാഹിതനായിരുന്നു.
ഫാറൂഖ് എന്നയാള്‍ ഹിദായതിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹിദായത്തിന്റെ സഹോദരന്‍ ആരോപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക്മുന്‍പായിരുന്നു സംഭവം. ആദ്യ ഭാര്യയുടെ ഇളയ സഹോദരനാണ് ഫാറൂഖ്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെ വീട്ടില്‍ നിന്നിറങ്ങിയ ഹിദായത് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഇതിനിടയിലാണ് ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇരുമ്പ് വടിക്കോ പാറക്കല്ലിനോ തലയ്ക്കിടിയേറ്റിട്ടുണ്ട്. തൊക്കോട്ടു പ്രദേശാത്താണ് ഹിദായത് ഓട്ടോ ഓടിക്കുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഹിദായത് രണ്ടാമത് വിവാഹിതനായിരുന്നു. ഫാറൂഖ് എന്നയാള്‍ ഹിദായതിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹിദായത്തിന്റെ സഹോദരന്‍ ആരോപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക്മുന്‍പായിരുന്നു സംഭവം. ആദ്യ ഭാര്യയുടെ ഇളയ സഹോദരനാണ് ഫാറൂഖ്.
എസിപി കല്യാണ്‍ ഷെട്ടി, എസ്.ഐ ഭാരതി തുടങ്ങി മറ്റ് പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment