Latest News

പ്രണയത്തെ എതിര്‍ത്ത അച്ഛനെ മകളും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി

കോയമ്പത്തൂര്‍:[www.malabarflash.com] പ്രണയത്തെ എതിര്‍ത്ത അച്ഛനെ മകളും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ലാബ് ടെക്‌നീഷ്യനായ ഭഗത്സിംഗിന്റെ ഭാര്യയും സേലം ഗവണ്‍മെന്റ് ആശുപത്രിയില്‍ നഴ്‌സുമായ ശശികലയാണ് ഇതേ ആശുപത്രിയിലെ ജീവനക്കാരനായ കാമുകന്‍ ഗുരുരാജനുമൊത്ത് ശശികലയുടെ അച്ഛന്‍ തൊപ്പയ്യനെ (68) കൊലപ്പെടുത്തിയത്.

ഗുരുരാജനുമായുള്ള പ്രണയത്തെച്ചൊല്ലി പിതാവും ശശികലയും തമ്മില്‍ വഴക്കു പതിവായിരുന്നു. തുടര്‍ന്ന് തനിയേ വീടെടുത്ത് താമസം തുടങ്ങിയ ശശികലയുടെ വാടകവീട്ടിലും തൊപ്പയ്യനെത്തി വഴക്കുണ്ടാക്കി. ഇതില്‍ കോപാകുലയായ ശശികല കാമുകനായ ഗുരുരാജ്, ഇയാളുടെ സുഹൃത്ത് സ്റ്റീഫന്‍ എന്നിവരുമൊത്ത് തൊപ്പയ്യനെ കൊലപ്പെടുത്തുകയായിരുന്നു.

കരച്ചില്‍കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേയ്ക്കും പ്രതികള്‍ ഓടിരക്ഷപ്പെട്ടു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് പരിശോധിച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.