തിരുവനന്തപുരം: [www.malabarflash.com] കഴക്കൂട്ടത്തിനു സമീപം പാങ്ങപ്പാറയിലെ സ്വകാര്യ ഫ്‌ളാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടികളെ വശീകരിച്ച് വാണിഭം നടത്തിവരുന്ന അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റ് സംഘം പിടിയിലായി. സംഘത്തലവന്‍ പീരുമേട് എസ്.പി. മന്ദിരത്തില്‍ ജിജു നായര്‍, മുഖ്യസഹായി തിരുവനന്തപുരം സ്വദേശി ഷീബ എന്നിവരടക്കം 10 പേരാണു പിടിയിലായത്.
കോതമംഗലം സ്വദേശിയായ ഇരുപതുകാരിയും ബംഗളൂരു സ്വദേശികളായ രണ്ടു യുവതികളും കോല്‍ക്കത്തയിലെ പതിനെട്ടുകാരിയും റെയ്ഡില്‍ പിടിയിലായി. ഇടപാട് നടത്താനെത്തിയ മണക്കാട് സ്വദേശി പ്രമോദ് (33), പത്തനംതിട്ട സ്വദേശിയും വിദ്യാര്‍ഥിയുമായ ശ്രീനാഥ് (21), ദിലീപ് (40), രാജന്‍ (43) എന്നിവരും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
വ്യാഴാഴ്ച പകലും രാത്രിയുമായി നടന്ന റെയ്ഡിലാണു വാണിഭസംഘം പിടിയിലായത്. ആറുമാസം മുമ്പ് കഴക്കൂട്ടത്ത് പിടിക്കപ്പെട്ട പെണ്‍വാണിഭ സംഘത്തിലെ പ്രധാനികള്‍ തന്നെയാണ് ഈ സംഭവത്തിലും ചുക്കാന്‍പിടിച്ചത്. മത്സരബുദ്ധിയോടെ കഴക്കൂട്ടത്ത് കേന്ദ്രീകരിച്ച മറ്റൊരു സംഘത്തിന്റെ ഒറ്റാണു റെയ്ഡില്‍ കലാശിച്ചതെന്നാണു സൂചന.

പാങ്ങപ്പാറയിലെ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്താണു വാണിഭം പൊടിപൊടിച്ചത്. വിവിധ ജില്ലകളിലും അന്യസംസ്ഥാനങ്ങളിലും ചുറ്റിക്കറങ്ങിയാണ് ഈ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. 10 വര്‍ഷമായി സംഘം പ്രവര്‍ത്തിച്ചുവരുന്നുവെന്നാണു സംഘത്തലവന്റെ വെളിപ്പെടുത്തല്‍. രണ്ടുതവണ മാത്രമാണ് ഇവര്‍ പിടിക്കപ്പെട്ടത്.
ലൊക്കാന്‍ഡോ എന്ന സൈറ്റിന്റെ സഹായത്തോടെയാണ് ഇടപാടുകാരെ കണെ്ടത്തിയിരുന്നത്. റാക്കറ്റില്‍ ഉള്‍പ്പെട്ട ബംഗളൂരു യുവതികളും ഇത്തരം സൈറ്റുകളിലൂടെയാണു സംഘത്തിലെത്തിച്ചേര്‍ന്നത്. മെട്രോ സിറ്റികളിലെ ബാര്‍ ഡാന്‍സറുകളായ മോഡലുകള്‍ മുതല്‍ മറുനാടന്‍ സീരിയല്‍ നടിമാര്‍വരെ ജിജുവിന്റെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ഏജന്റിന്റെ നമ്പറിലേയ്ക്കു ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്കു വാട്‌സ് ആപ്പിലൂടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ചശേഷം ഇടപാട് ഉറപ്പിക്കുന്നതാണു പതിവ്. നിലവില്‍ പിടിക്കപ്പെട്ട പെണ്‍കുട്ടികളുമായി ഒരു മണിക്കൂര്‍ ചെലവഴിക്കാന്‍ 5,000 രൂപയാണു കരാര്‍ തുക. ഏജന്റിന് 1,000 രൂപയും നടത്തിപ്പുകാരനു 2,000 രൂപയും ബാക്കി തുക തങ്ങള്‍ക്കും ലഭിക്കുമെന്നു ബംഗളൂരു സ്വദേശി വെളിപ്പെടുത്തി.
കേരളത്തിലെ ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നുവെന്നു വിശ്വസിപ്പിച്ചാണ് അന്യസംസ്ഥാന പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങുന്നത്. ആഡംബര ജീവിതത്തിനു പണം കണെ്ടത്താനുള്ള എളുപ്പവഴിയായാണു പെണ്‍വാണിഭത്തെ പെണ്‍കുട്ടികള്‍ കാണുന്നത്. പാങ്ങപ്പാറയിലെ ഫ്‌ളാറ്റില്‍ ഒരുമാസക്കാലമായി വാണിഭം നടന്നുവെന്നാണു വിവരം. ആവശ്യക്കാരെ സല്‍ക്കരിക്കാന്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളായ പെണ്‍കുട്ടികളും ഒരു മലയാളി യുവതിയുമാണ് ഉണ്ടായിരുന്നത്. കഴക്കൂട്ടത്തെ വിവിധയിടങ്ങളില്‍ പെണ്‍കുട്ടികളെ കൊണ്ടുപോയിരുന്നതായും സൂചനയുണ്ട്.
ഒരു രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ വിട്ടുനല്‍കുമ്പോള്‍ 20,000 രൂപയാണു നടത്തിപ്പുകാരന് ലഭിക്കുന്നത്. പ്രതിദിനം 8,000 രൂപയാണു തങ്ങള്‍ക്കു കിട്ടുന്നതെന്നു പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. ആവശ്യക്കാരായ നാലുപേരെ സല്‍ക്കരിക്കുകയെന്നതാണു കരാര്‍. മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനും വ്യാപാരിയുമടക്കം പിടിയിലായതില്‍ രണ്ടുപേര്‍ ഗൃഹനാഥന്മാരാണ്.

സെക്‌സ് റാക്കറ്റിന്റെ വശീകരണതന്ത്രത്തില്‍ അകപ്പെട്ടു പാങ്ങപ്പാറയിലെ ഫ്‌ളാറ്റിലേക്കു വരികയായിരുന്ന ഇവരെ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥി സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ഫ്‌ളാറ്റിലെത്തുന്നത്. വിദ്യാര്‍ഥിയുടെ പക്കല്‍നിന്നു 10,000 രൂപ ഏജന്റ് നേരത്തേ വാങ്ങിയിരുന്നു. റെയ്ഡ് നടക്കുന്നതിനിടെ ഏജന്റ് തന്ത്രപൂര്‍വം രക്ഷപ്പെട്ടു. 25,000 രൂപ മുതല്‍ 50,000 രൂപ വരെ വാടക നല്‍കിയാണു ഫ്‌ളാറ്റുകളില്‍ വാണിഭം നടത്തിയിരുന്നത്.
ഐടി നഗരത്തെ വശീകരിച്ചു ലക്ഷങ്ങളാണു പെണ്‍വാണിഭസംഘം സമ്പാദിച്ചത്. ആറുമാസം മുമ്പു പിടിയിലായ സംഘത്തലവന്‍ വീണ്ടും കഴക്കൂട്ടത്ത് കേന്ദ്രീകരിച്ചതിനു പിന്നിലും ഐടി നഗരത്തിലെ വാണിജ്യസാധ്യത കണക്കിലെടുത്താണ്.
ഐടി നഗരത്തെ വശീകരിച്ചു ലക്ഷങ്ങളാണു പെണ്‍വാണിഭസംഘം സമ്പാദിച്ചത്. ആറുമാസം മുമ്പു പിടിയിലായ സംഘത്തലവന്‍ വീണ്ടും കഴക്കൂട്ടത്ത് കേന്ദ്രീകരിച്ചതിനു പിന്നിലും ഐടി നഗരത്തിലെ വാണിജ്യസാധ്യത കണക്കിലെടുത്താണ്.
വാണിഭസംഘം തങ്ങിയിരുന്ന ഫ്‌ളാറ്റ് മുറി മിനി ബാറായാണു പ്രവര്‍ത്തിച്ചിരുന്നത്. നൂറോളം മദ്യക്കുപ്പികളാണ് ഇവിടെനിന്നു പോലീസ് കണെ്ടത്തിയത്. പിടിയിലായ പെണ്‍കുട്ടികളുടെ പക്കല്‍ നിന്നും ലഹരി വസ്തുക്കളും കണെ്ടടുത്തു. ഇവര്‍ ലഹരിക്കടിമകളാണെന്നാണു പോലീസിനു ലഭിച്ച വിവരം. കഴക്കൂട്ടം സിഐ കെ.എസ്. അരുണ്‍, എസ്‌ഐ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment