Latest News

ഷവോമിയുടെ ഫാബ്‌ലറ്റ് റെഡ്മി നോട്ട് ടുവും നോട്ട് ടു പ്രൈമും വിപണിയില്‍ എത്തി

ബീജിംഗ്: [www.malabarflash.com] കാത്തിരിപ്പിന് വിരാമമിട്ട് ഷവോമിയുടെ പുതിയ ഫാബ്‌ലറ്റ് റെഡ്മി നോട്ട് ടുവും നോട്ട് ടു പ്രൈമും വിപണിയിലെത്തി. ലോലിപോപ് ആന്‍ഡ്രോയ്ഡിന്റെ 5.0 വേര്‍ഷന്‍ എംഐയുഐ 7ഉം ഷവോമി ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ചൈനയിലാണ് ഫോണുകള്‍ പുറത്തിറങ്ങിയത്.

എന്നാല്‍, ചൈനയ്ക്ക് പുറത്തേക്ക് ഫോണ്‍ എന്ന് എത്തും എന്നത് സംബന്ധിച്ച് ഇതുവരെ ഷവോമി സൂചനകളൊന്നും നല്‍കിയിട്ടില്ല. പക്ഷേ, ഓഗസ്റ്റ് 19ഓടെ നോട്ട് സീരീസും പുതിയ യുഐയും ഇന്ത്യയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ത്രീ ജി, ഫോര്‍ ജി വേരിയന്റുകളിലാണ് രണ്ട് ഫോണുകളും വിപണിയില്‍ എത്തുന്നത്. കണക്ടിവിറ്റി ഫീച്ചേഴ്‌സില്‍ മാത്രമാണ് വ്യത്യാസമുള്ളത്. മറ്റു ഫീച്ചേഴ്‌സ് എല്ലാം സമാനമാണ്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് നോട്ട് ടു, നോട്ട് ടു പ്രൈം ഫോണുകള്‍ക്ക്.

ത്രീ ജി, ഫോര്‍ ജി വേരിയന്റുകള്‍ക്ക് രണ്ടിനും ഇതേ സ്‌ക്രീന്‍ തന്നെയാണ്. 1080×1920 റസല്യൂഷന്‍ കാഴ്ചയ്ക്ക് അല്‍പംകൂടി മിഴിവേറ്റും. 2 ജിഗാഹെഡ്‌സ് ഒക്ടാകോര്‍ മീഡിയാടെക് പ്രോസസറാണ് രണ്ട് ഫോണിനും കരുത്ത് പകരുന്നത്. ജി 6200 ജിപിയുവും ഫോണിന് കരുത്ത് പകരും. ടു ജിബി റാമും ഫോണിലുണ്ട്.




സ്‌റ്റോറേജിന്റെ കാര്യത്തില്‍ ഒരു ചെറിയ വ്യത്യാസമുണ്ട്. നോട്ട് ടുവിനെ അപേക്ഷിച്ച് പ്രൈമില്‍ സ്റ്റോറേജ് ശേഷി അല്‍പം കൂടുതലാണ്. നോട്ട് ടു പ്രൈമില്‍ 32 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്.

എന്നാല്‍, നോട്ട് ടുവില്‍ 16 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. രണ്ട് ഫോണിലും മെമ്മറി കാര്‍ഡ് വഴി സ്‌റ്റോറേജ് വര്‍ധിപ്പിക്കാനാവില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.