തിരുവനന്തപുരം:[www.malabarflash.com] സീരിയല്‍ സിനിമാ നടി ആശാ ശരത്തിന്റേതെന്ന പേരില്‍ വ്യാജ അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത രണ്ടു യുവാക്കള്‍ പോലീസ് പിടിയില്‍. സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്.
ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വീഡിയോ അപ്‌ലോഡ് ചെയ്ത സമയവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ പേരില്‍ വ്യാപകമായി അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ ആശാ ശരത് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിയിരുന്നു.
യുവാക്കള്‍ മുന്‍പും നടിമാരുടെ അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ നിയമനടപടിക്ക് വേണ്ടി ആശാ ശരത് ശക്തമായി രംഗത്ത് വന്നതും ഉറച്ചു നിന്നതുമാണ് പ്രതികളെ കണ്ടെത്താന്‍ തുണയായത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment