Latest News

വീട്ടില്‍ ആര്‍ട്ട് ഗാലറി ഒരുക്കി ജെന്നി ജോസഫ്‌

കാഞ്ഞങ്ങാട്: [www.malabarflash.com] വീട്ടിനകത്തൊരു മനോഹര ആര്‍ട്ട് ഗ്യാലറി.വിദേശത്തും സ്വദേശത്തു നിന്നുമായി ശേഖരിച്ച അപൂര്‍വ്വ വസ്തുക്കള്‍,മിക്കതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളവ.പടന്നക്കാട് തോട്ടത്തിനടുത്ത് താമസിക്കുന്ന ജെന്നിജോസഫിന്റെ 'മാക്കില്‍' വസതിയിലാണ് വിത്യസ്തമായൊരു ആര്‍ട്ട് ഗ്യാലറി ഒരുക്കിയത്.

ശ്രീബുദ്ധന്റെ പ്രബോധനങ്ങളെ നെഞ്ചോടുചേര്‍ത്തുള്ള ജീവിതമാണ് ജെന്നിജോസഫിന്റേത്. അതുകൊണ്ടുതന്നെ ബുദ്ധമത വിശ്വാസികള്‍ ഉപയോഗിക്കുന്ന പലതരം വസ്തുക്കള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ജെന്നി ഫ്‌ളവേര്‍സ് സ്ഥാപനത്തിന്റെ ഉടമയാണ് ജെന്നിജോസഫ്.

കാഞ്ഞങ്ങാട്ടെ കടയില്‍ നിന്ന് വാങ്ങിയ 27 രൂപയുടേത് മുതല്‍ ഹോളണ്ടിലെ 27,000 രൂപ വരെ വിലമതിക്കുന്ന വിത്യസ്തങ്ങളായ ജപമാലകളാണ് മറ്റൊരു ആകര്‍ഷണീയത.വിസ്മയവും ജനിപ്പിക്കുന്ന ഈ ശേഖരം ജെന്നി ജോസഫിനെ എത്തിച്ചത് ലിംകാ ബുക്കിലേക്കാണ് 

അമേരിക്ക,ആസ്‌ത്രേലിയ,സിങ്കപ്പൂര്‍,ഇറ്റലി,അഫ്ഘാനിസ്ഥാന്‍,മലേഷ്യ,അറബ് രാഷ്ട്രങ്ങള്‍ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിലെത്തിയാണ് ഇവ ശേഖരിച്ചത്.ആയിരത്തിലേറെ വിത്യസ്തമായ ജപമാലകളാണ് ശേഖരത്തിലുള്ളത്. 

പ്രായം 80 പിന്നിട്ട അമ്മയ്ക്ക് ആയിരം പൂര്‍ണചന്ദ്ര ദര്‍ശനം സാധ്യമാകുമ്പോഴേക്കും ആയിരം ജപമാലകള്‍ ശേഖരിച്ചു നല്കുമെന്ന വാഗ്ദാനമാണ് തന്നെ ഇത്തരമൊരു പരിശ്രമത്തിന് വിധേയനാക്കിയതെന്നും ജെന്നി ജോസഫ് പറഞ്ഞു.വീട്ടിനകത്തെ ഈ ആര്‍ട്ട്ഗ്യാലറി പൊതു ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.ടൂറിസം വകുപ്പുമായി ആലോചിച്ച് ഇതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.