Latest News

വിവാദങ്ങള്‍ക്ക് വിരാമമായി; അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ തിരിച്ചെത്തി

ദുബായ്:[www.malabarflash.com] വിവാദങ്ങള്‍ക്ക് വിരാമമിട്ട് അറ്റ്‌ലസ് രാമചന്ദ്രന്‍ കാനഡയില്‍ നിന്നും തിരിച്ച് ദുബായിലെത്തി. ഗള്‍ഫ് സെന്‍ട്രല്‍ ബാങ്കിന്റേ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാമചന്ദ്രന്‍ ഞായറാഴ്ച രാവിലെയാണ് ദുബായിലെത്തിയത്. ബാങ്കുടമകളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.

യുഎഇയിലെ ബാങ്കുകളുമായി 900 കോടി രൂപയുടെ ബാധ്യതയുമായി രാജ്യം വിട്ടതായാണ് മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെതിരെ ഉയര്‍ന്ന ആരോപണം. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സ്ഥാപനം വില്‍പ്പന നടത്തി 350 കോടി രൂപ ബാങ്കുകളുടെ ബാധ്യതയിലേക്ക് തിരികെ അടച്ച് പ്രശ്‌നം തീര്‍ക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ ബിസിനസ്സ്ഗ്രൂപ്പിന് കീഴിലുള്ള ഒമാനിലെ ഹോസ്പിറ്റല്‍ വില്‍പ്പന നടത്താനാണ് തീരുമാനം. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ള തിരിച്ചടികളാണ് രാമചന്ദ്രന്റെ ബിസിനസ്സിനെ ബാധിച്ചതെന്നാണ് കരുതുന്നത്. കൂടാതെ എണ്ണവിലയിലെ ഇടിവും ബാങ്കുകള്‍ കൂടുതല്‍ കര്‍ശന നിലപാടെടുക്കാന്‍ കാരണമായതായാണ് വിവരം. 

പണം തിരിച്ചടയ്ക്കാന്‍ ബാങ്കുകള്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് അദ്ദേഹം രാജ്യം വിട്ടത്. കാര്യങ്ങള്‍ നിയമനടപടി വഴി പരിഹരിക്കാനൊരുങ്ങുന്നത് ഇരുകൂട്ടര്‍ക്കു ഗുണം ചെയ്യില്ലെന്ന് ചര്‍ച്ചയില്‍ ബോധ്യം വന്നതോടെയാണ് ബാങ്കുകള്‍ തന്നെ ഇദ്ദേഹത്തെ ദുബായിലേക്ക് തിരിച്ച് വിളിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായത്.

കേരളത്തിലടക്കം നിരവധി ശാഖകളുള്ള അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഉടമയാണ് രാമചന്ദ്രന്‍. കൈവച്ച ബിസിനസ്സുകളിലെല്ലാം തന്നെ വെന്നിക്കൊടി പാറിച്ച രാമചന്ദ്രന്റെ ഈ പതര്‍ച്ച ബിസിനസ്സ് ലോകത്തിന് തന്നെ വലിയ ഒരു ആഘാതമാണ് ഉണ്ടാക്കിയത്. 

യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ അറ്റ്‌ലസ് ഗ്രൂപ്പിന്റെ ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുബായില്‍ മാത്രം പന്ത്രണ്ട് ഷോറൂമുകള്‍ നിലവില്‍ ഉണ്ട്. 30 വര്‍ഷത്തെ പാരമ്പര്യമാണ് ഗള്‍ഫില്‍ അറ്റ്‌ലസ് ഗ്രൂപ്പിനുള്ളത്.

മികച്ച സ്വര്‍ണ്ണം വിതരണം ചെയ്യുന്ന സ്ഥാപനം എന്ന നിലയ്ക്ക് രാമചന്ദ്രനും അറ്റ്‌ലസ് ഗ്രൂപ്പും ജനങ്ങള്‍ക്ക് ഏറെ പ്രിയമാണ്. കൂടാതെ അദ്ദേഹത്തിന്റെ ഉടമസ്ഥതിലുള്ള ആശുപത്രിയും ഗള്‍ഫിലെ ഏറ്റവും മികച്ച ആശുപത്രിയാണ്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.