Latest News

കണ്ണൂരില്‍ അക്രമം തുടരുന്നു; ബോംബുമായി സി.പി.എം പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍:[www.malabarflash.com]കണ്ണൂരില്‍ ചക്കരക്കല്ലിനടുത്ത്‌ ബോംബുമായി സി.പി.എം പ്രവര്‍ത്തകനെ പോലീസ്‌ പിടികൂടി. പിലാനൂര്‍ സ്വദേശി ഷനോജാണ്‌ പെരിങ്ങാളയില്‍ നിന്ന്‌ പിടിയിലായത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മറ്റ്‌ മൂന്ന്‌ പേരെ കസ്‌റ്റഡിയിലെടുത്തു.

ഞായറാഴ്ച ഇരിട്ടി തില്ലങ്കേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന്‌ വന്‍ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടിയിരുന്നു. തില്ലങ്കേരി ആലാച്ചി കുണ്ടുതോടിലെ  വീട്ടില്‍ നിന്ന്‌ 11 പെട്ടികളിലാക്കി സൂക്ഷിച്ച ജലാറ്റിനാണ്‌ പിടികൂടിയത്‌.

അതിനിടെ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചയും കണ്ണൂരില്‍ ബോംബേറ്‌ ഉണ്ടായി. നാല്‌ വീടുകള്‍ക്ക്‌ നേരെയാണ്‌ ബോംബേറ്‌ ഉണ്ടായത്‌. സിപിഎം പളളിയാമ്മൂല ബ്രാഞ്ച്‌ സെക്രട്ടറി രാജന്റെ വീടിനുനേരെയും മറ്റൊരു സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെയുമാണ്‌ ബോംബെറിഞ്ഞത്‌. തളാപ്പിലെ ബിജെപി പ്രവര്‍ത്തകരായ റിജു,റോഷിദ്‌ എന്നിവരുടെ വീടുകള്‍ക്കു നേരെയും ബോംബോറുണ്ടായി.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.