Latest News

സിപിഐ അജാനൂര്‍ പഞ്ചായത്ത്തല കാല്‍നട പ്രചരണ ജാഥ

കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുസ്ലീം ലീഗിന്റെ തീരുമാനത്തിനു അനുസരിച്ച് മാത്രമേ നടക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ അപ്പീലിന് പോയതോടെ വ്യക്തമായതായി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.

അജാനൂര്‍ പഞ്ചായത്ത്തല കാല്‍നട പ്രചരണ ജാഥ മൂലക്കണ്ടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തില്‍ വന്ന മോദി സര്‍ക്കാറിലെ മന്ത്രിമാര്‍ അഴിമതി നടത്താന്‍ മല്‍സരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

പാര്‍ലിമെന്റില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സും ബിജെപിയും പരസ്പരം അഴിമതിയുടെ തെറിപ്പാട്ട് വിളിച്ച് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.വി.കൊട്ടന്‍കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പി.വി.കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി.കൃഷ്ണന്‍, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ.ദാമോദരന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
കരുണാകരന്‍ കുന്നത്ത് ജാഥാ ലീഡറും, കെ.ബിന്ദു ഡെപ്യൂട്ടി ലീഡറുമായിരുന്നു. ജാഥ വെള്ളിക്കോത്ത്, മഡിയന്‍, വി.പി.റോഡ്, വാണിയംപാറ, വേലാശ്വരം, തെക്കേപ്പള്ളം, കൊട്ടിലങ്ങാട്, ഒറവുങ്കര, കല്ലുവരമ്പത്ത് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കളരിക്കാലില്‍ സമാപിച്ചു. പൊതുയോഗം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.