ഉദുമ[www.malabarflash.com]: പാക്യാര ഇനാറത്തുല്‍ ഇസ്‌ലാം മദ്രസയില്‍ പുതുതായി ആരംഭിക്കുന്ന പ്ലസ്‌വണ്‍ ക്ലാസ് ശനിയാഴ്ച 11.30ന് മദ്രസാ അങ്കണത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാജി പി.എ മഹമൂദ് അധ്യക്ഷത വഹിക്കും. സെക്രട്ടറി എന്‍. മുഹമ്മദ് കുഞ്ഞി സ്വാഗതം പറയും. ജമാഅത്ത് ഖത്തീബ് മുഹമ്മദ് മുസ്തഫ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. മദ്രസ സദര്‍ മുഅല്ലിം ഖാലിദ് മൗലവി ചെര്‍ക്കള റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സമസ്ത പത്താം ക്ലാസ് പൊതു പരീക്ഷയില്‍ ദേശീയ തലത്തില്‍ ഏഴാം റാങ്ക് നേടിയ ഖദീജത്ത് അഫ്‌റാനയ്ക്ക് ക്രസന്റ് സ്റ്റാര്‍ പാക്യാര സ്വര്‍ണ്ണമെഡല്‍ നല്‍കും. മറ്റു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കും.
മുന്‍ പ്രസിഡണ്ടുമാരായ പി.എ അബ്ദുല്ല, അബ്ദുല്ല തായത്ത്, ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഹാരിസ് മുഹമ്മദ്, യു.എ.ഇ ചാപ്റ്റര്‍ സെക്രട്ടറി ഹിദായത്തുള്ള, ജമാഅത്ത് കമ്മിറ്റി ജോ. സെക്രട്ടറി കെ.കെ. അബ്ദുല്‍ അഷ്‌റഫ് പ്രസംഗിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment