ദുബൈ: [www.malabarflash.com] ബേക്കല്‍ മൗവ്വലിലെ ഷഹനാസ് ഹംസ വധക്കേസിലെ പ്രധാന പ്രതിയെ 26 വര്‍ഷത്തിനു ശേഷം ദുബൈയില്‍ കണ്ടെത്തി. കാസര്‍കോട് തളങ്കര സ്വദേശി പാകിസ്താന് അബ്ദുല്‍ റഹ് മാനെയാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട ഹംസയുടെ മകനാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഹംസ വധക്കേസിലെ ഒന്നാം പ്രതി പാകിസ്താന് അബ്ദുറഹ്മാനെ ഞായറാഴ്ച രാവിലെയാണ് ദുബൈ ദേരയിലെ ഹംരിയ്യ മസ്ജിദിന് സമീപാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട ഹംസയുടെ മകന് നൗഫല്‍ നാടകീമായി ഇദ്ദേഹത്തെ കാറില്‍ ബന്ദിയാക്കുകയായിരുന്നു.
ഇന്ത്യയില്‍ മാത്രമാണ് ഇദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. ഇന്റര്‍പോളിന്റെ വാണ്ടട് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ പ്രതിയെ ദുബൈ പൊലീസിന് കൈമാറാന്‍ കഴിഞ്ഞിട്ടില്ല.
കേസില്‍ തന്നെ കുടുക്കിയതാണെന്നും ഇതുവരെ നാട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും അബ്ദുറഹ്മാന് പറഞ്ഞു. സംഭവ സമയത്ത് താന്‍ സൌദിയിലായിരുന്നുവെന്നും അബ്ദുറഹ്മാന് പറഞ്ഞു.
989 മാര്‍ച്ച് 29നാണ് പൊയിനാച്ചിയില്‍ വെച്ച് ഹംസയെ വെടിവച്ചുകൊന്നത്. കള്ളക്കടത്തുസംഘങ്ങള്‍ തമ്മിലുളള പകപോക്കലാണ് ഹംസയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കള്ളക്കടത്തുകാരെക്കുറിച്ചുള്ള വിവരം കൈമാറിയതിന്റെ പ്രതികാരമായാണ് പ്രതികള്‍ ഹംസയെ കൊലപ്പെടുത്തിയത്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment