Latest News

സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു

കൊല്ലം:[www.malabarflash.com] ചലച്ചിത്ര സംവിധായകന്‍ സജി പരവൂര്‍ (48) അന്തരിച്ചു. കൊല്ലം രാമന്‍കുളങ്ങര 'അഥീന'യിലായിരുന്നു താമസം. പരവൂര്‍ സ്വദേശിയാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

സുരേഷ് ഗോപിയും മോഹന്‍ലാലും മുഖ്യവേഷത്തിലെത്തിയ 'ജനകന്‍' എന്ന സിനിമയുടെ സംവിധായകനാണ്. നിരവധി ചലച്ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു. ഭാര്യ: ശ്രീദേവി. മകന്‍: അനന്തന്‍.

ജനകന്റെ ടൈറ്റിലില്‍ എന്‍.ആര്‍ സഞ്ജീവ് എന്നാണ് പേരെങ്കിലും സജി പരവൂര്‍ എന്നാണ് സിനിമാലോകത്ത് അദ്ദേഹം അറിയപ്പെടുന്നത്. ജനകന് ശേഷം മറ്റ് സംവിധായകര്‍ക്ക് കീഴില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂള്‍ ബസ് എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. മകന്റെ പിറന്നാള്‍ ആഘോഷിക്കാനായി വീട്ടിലെത്തിയപ്പോഴാണ് പക്ഷാഘാതമുണ്ടായത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.