Latest News

വിവാഹ വീട്ടില്‍ നിന്നും മടങ്ങിയയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉദുമ[www.malabarflash.com]: ബന്ധുവിന്റെ വിവാഹ വീട്ടില്‍ നിന്നും മടങ്ങിയയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കൊക്കാലിലെ പരേതനായ കൃഷ്ണന്റെ മകനും കൂലിത്തൊഴിലാളിയുമായ വിജയനെയാണ് (45) വീടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

വിജയന്റെ സഹോദരി ശാരദയുടെ മകന്റെ വിവാഹം ഞായറാഴ്ച നടന്നിരുന്നു. വിവാഹത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു വിജയന്‍.

കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: പരേതയായ അമ്മാളു. അവിവാഹിതനാണ്. മറ്റു സഹോദരങ്ങള്‍: മാധവി, പരേതനായ പുരുഷോത്തമന്‍.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.