Latest News

സയ്യിദ് ശിഹാബ് തങ്ങള്‍ ഇന്ത്യ-യു.എ.ഇ പൗരാണിക ബന്ധത്തിന്‍റെ മുറിയാത്ത കണ്ണി: സയ്യിദ് അലി അല്‍ ഹാശിമി

ദുബൈ:[www.malabarflash.com] ഇന്ത്യ യു.എ.ഇ പൗരാണിക ബന്ധത്തിന്റെ മുറിയാത്ത കണ്ണിയായിരുന്നു മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്നും തനിക്ക് അദ്ദേഹവുമായി മുപ്പത്തിയഞ്ചു വര്‍ഷത്തെ ഊഷ്മളവും ശക്തവുമായ സൗഹൃദമാണ് ഉണ്ടായിരുന്നത് എന്നും സഹോദരങ്ങളായ സയ്യിദ് ഹൈദരാലി ശിഹാബിലൂടെയും സയ്യിദ് സാദിഖലി ശിഹബിലൂടെയു ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം തുടരുകയാണെന്ന് യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് ഹിസ് എക്‌സലന്‍സി സയ്യിദ് അലി അല്‍ ഹാശിമി പറഞ്ഞു.

കാന്ത ദര്‍ശികളായ ഇവരുടെ നേതൃത്വം കേരള മുസ്ലീം സമൂഹത്തിന്റെ വളര്‍ച്ചക്കും ഉന്നമനത്തിനും നിദാനമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി ദുബൈ കള്‍ച്ചറല്‍ ആന്‍ഡ് സൈന്റിഫിക്ക് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച 'സയ്യിദ് ശിഹാബ്' ഇന്റര്‍നാഷണല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അറബ് രാജ്യങ്ങള്‍ ഇന്ത്യയുമായി ബന്ധമുണ്ട്. ചരിത്രത്തില്‍ ഈ കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ ഇടത്താവളമാക്കിയാണ് ബ്രട്ടീഷുകാര്‍ ഇന്ത്യയിലേക്ക് കയറിയതെങ്കില്‍ ഇന്ത്യയുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയും അബ്ദുല്‍ കലാം ആസാദും നേതൃത്വം നല്‍കിയ ധീരോദാത്തമായ സ്വതന്ത്രസമരത്തിലൂടെ ഇന്ത്യയില്‍ നിന്ന് അവരെ തുരത്തിയപ്പോള്‍ തിരിച്ചു പോയതും ഇതിലൂടെ തന്നെയാണ്.


യു.എ.ഇ പ്രസിഡന്റ് ഹിസ്‌ഹൈനസ്സ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസകളും അനുമോദനങ്ങളും അറിയിച്ചുകൊണ്ട് ഐക്യത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാനും തന്റെ രാജ്യത്തിന്റെ നായകന്മാരുടെ അയൂരരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണം എന്നും യു.എ.ഇ ശില്‍പ്പികളായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയാന്റെയും ശൈഖ് റാഷിദ് ബിന്‍ അല്‍ മക്തൂമിന്റെയും മഗ്ഫിറത്തിനും മര്‍ഹമത്തിനും നിരന്തരമായി പ്രാര്‍ത്ഥിക്കണം എന്നും അദ്ദേഹം ഉപദേശിച്ചു.

ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആദ്യക്ഷത വഹിച്ച പരിപാടിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹൊഇ ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി ജന:കണ്‍വീനര്‍ ആരിഫ് അബ്ദുല്‍ കരീം ജല്‍ഫാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. 'സയ്യിദ് ശിഹാബ് മാനവികതയുടെ ഉപാസകന്‍' എന്ന വിഷയം അവതരിപിച്ചുകൊണ്ട് അഡ്വ: കെ.എന്‍.എ ഖാദര്‍ എം.എല്‍.എ പ്രഭാഷണം നടത്തി.

ദുബൈ ഇസ്ലാമിക് അഫേഴ്‌സ് മേധാവി സാലെ അബ്ദുറഹിമാന്‍, ഷംസുദ്ദീന്‍ ബിന്‍ മോഹിയുദ്ദീന്‍, യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ: പുത്തൂര്‍ റഹ്മാന്‍, ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ യഹയാ തളങ്കര, ട്രഷറര്‍ അബ്ദുള്ള ഫാറൂഖി, വൈസ് പ്രസിഡന്റ് ഹുസൈനാര്‍ എടച്ചാകൈ, ദുബൈ കെ.എം.സി.സി ആക്റ്റിംഗ് ജന:സെക്രട്ടറി ആര്‍.ശുക്കൂര്‍, വൈസ് പ്രസിഡന്റ് ആവയില്‍ ഉമ്മര്‍, ജില്ലാ കെ.എം.സി.സി ഭാരവാഹികളായ പി.വി നാസര്‍, മുസ്തഫ വേങ്ങര എന്നിവര്‍ സംസാരിച്ചു.

സമ്മിറ്റിന്റെ ഭാഗമായി വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഇ.പി മൂസഹാജി, റൊമാന ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പ്രതീബ് കുമാര്‍ പത്മനാഭന്‍, ഡോ: സാബു ആന്റണി എന്നിവര്‍ക്ക് സയ്യിദ് ശിഹാബ് ഔട്ട് സ്റ്റാന്റിംഗ് പേര്‍സനാലിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു.

സയ്യിദ് ശിഹാബ്' ഇന്റര്‍നാഷണല്‍ സമ്മിറ്റിനോട് അനുബന്ധിച്ച് 'സയ്യിദ് ശിഹാബ് ഒരു സമകാലിക വായന' എന്ന വിഷയത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രബന്ധ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സാബിര്‍ കോട്ടപ്പുറത്തിനുള്ള ഉപഹാരവും ചടങ്ങില്‍ വെച്ച് നല്‍കി.

മലപ്പുറം ജില്ലയിലെ പബ്ലിക് ഹെല്‍ത്ത് സെന്ററുകളില്‍ ജില്ലാ കെ.എം.സി.സി സ്ഥാപിക്കുന്ന വാട്ടര്‍ ഡിസ്പ്പന്‍സറുകളുടെയും വണ്ടൂരിലെ ഹിമ സ്‌നേഹ സൗധം പ്രോജക്ടിന്റെ ഭാഗമായി ജില്ലാ കെ.എം.സി.സി നിര്‍മിച്ചു നല്‍കുന്ന സയ്യിദ് ശിഹാബ് അഭയ ഭാവനത്തിന്റെയും സ്‌പോണ്‍സറിംഗ് പ്രഖ്യാപനവും ചടങ്ങില്‍ വെച്ച് നടന്നു.
ബി.പി അങ്ങാടി സയ്യിദ് ശിഹാബ് റിലീഫ് സെല്‍ നിര്‍മിക്കുന്ന 101 ബൈത്തുറഹ്മയില്‍ ഉള്‍പ്പെടുത്തി പുറത്തൂര്‍ പഞ്ചായത്തില്‍ നിര്‍മിക്കുന്ന സയ്യിദ് ശിഹാബ് ബൈത്തുറഹമ അപ്പാര്‍ട്ട്‌മെന്റിന് വേണ്ടി കുവ്വക്കാട് മുഹമ്മദ് അബ്ദുറഹിമാന്‍ സൗജന്യമായി അനുവദിച്ച ഭൂമിയുടെ കരാര്‍ പത്ര കൈമാറ്റവും ചടങ്ങില്‍ നടന്നു. 

മലപ്പുറം ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് ഇ.ആര്‍ അലി മാസ്റ്റര്‍ സ്വാഗതവും കരീം കാലടി നന്ദിയും പറഞ്ഞു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.