Latest News

തിങ്കളാഴ്ച സ്‌കൂളിന് അവധി ഇല്ല

കാസര്‍കോട്: [www.malabarflash.com] കാഞ്ഞങ്ങാട് സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചരണം ജില്ലാ കലക്ടര്‍ നിഷേധിച്ചു.

ഞായറാഴ്ച രാത്രിയോടെ ഹൊസ്ദുര്‍ഗ്, അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്നാണ് ഫേസ്ബുക്കിലും, വാട്ട്‌സ് ആപ്പിലും പ്രചരിക്കുന്നത്.

കാസര്‍കോട്ടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചുവെന്ന കുറിപ്പില്‍ ഒരു ഏഷ്യാനെററ് ന്യൂസിന്റെ വെബ്‌വിലാസത്തിന് സമാനമായ ലിങ്കും ചേര്‍ത്താണ് ചില വിരുതന്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയത്. കിട്ടിയവര്‍ വാര്‍ത്തയുടെ വിശ്വാസ്യത അന്വേഷിക്കാതെ അടുത്ത ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തതോടെ വാര്‍ത്ത പടര്‍ന്നു.

ഓണ അവധിക്ക് ശേഷം തിങ്കളാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കുമ്പോഴാണ് വ്യാജ പ്രചരണം.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.