Latest News

ഹരിത വനം പദ്ധതി; ജില്ലയില്‍ രണ്ടാം ഘട്ടം ആരംഭിച്ചു

ഉദുമ: [www.malabarflash.com] നാഷണല്‍ സര്‍വീസ് സ്‌കീം ഹയര ്‌സെക്കണ്ട്രി വിദ്യാഭാസ വകുപ്പിന്റെ സംസ്ഥാന തല പദ്ധതിയായ 'ഹരിതവനം' പദ്ധതിയുടെ കാസര്‍കോട് ജില്ലയിലെ രണ്ടാം ഘട്ടത്തില്‍ ഉദുമ ഗവ: ഹയര്‍സെക്കണ്ടറി എന്‍.എസ്.എസ് യൂണിറ്റും, ഉദുമ വനിതാ സര്‍വീസ് സഹകരണ സംഘവും ചേര്‍ന്ന് ഉദുമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഞെക്‌ളി ഏകാധ്യാപക വിദ്യാലയത്തിന്റെ അര ഏക്കറോളം വരുന്ന സ്ഥലത്ത് 'ആലില' പദ്ധതിയുടെ ഭാഗമായി ലഭിച്ച 200 ഓളം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. ഒരു നാടിന്റെ നിലനില്‍പ് അതിന്റെ ആവാസ വ്യവസ്ഥയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിനും അതുവഴി ഗ്രാമത്തില്‍ സുസ്ഥിരമായ ആവാസവ്യവസ്ഥ സൃക്ഷ്ടിക്കുവാനും കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും ഹയര്‍സെക്കണ്ടരി നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഹരിതവനം '.

ഭാവി തലമുറയുടെ ആരോഗ്യപൂര്‍ണമായ നിലനില്പിന് ആവശ്യമായ വൃക്ഷങ്ങള്‍ അന്തരിച്ച രാഷ്ട്രപതിയായ എ പി ജെ അബ്ദുല്‍ കലാമിന്റെ ദു:ഖാചരണ വേളയില്‍ തന്നെ മരങ്ങളെ ഒരുപാടു സ്‌നേഹിക്കുന്ന അദ്ദേഹത്തിന്റെ ഒര്‍മ്മയ്കായി ഉദുമ യിലെ എന്‍.എസ്.എസ് കുട്ടികള്‍ സമര്‍പ്പികുകയാണ്.

ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍ നിര്‍വ്വഹിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡന്റും ഉദുമ സ്‌കൂള്‍ പി ടി എ പ്രസിഡന്റും ആയ എ ബാലകൃഷ്ണന്‍ അധ്യഷത വഹിച്ചു . പ്രോഗ്രാം ഓഫീസര്‍ അഭിരാം പ്രൊജക്റ്റ് വിശദീകരിച്ചു. വാര്‍ഡ്‌മെമ്പര്‍ പ്രമീള, ഉദുമ വനിതാ സര്‍വീസ് സഹകരണ സംഘം സെക്രട്ടറി ബി കൈരളി, സീഡ് എക്‌സിക്യൂട്ടീവ് അംഗം ബി.ജിഷ ബാലകൃഷ്ണന്‍, മദര്‍ പി ടി എ പ്രസിഡന്റ് സുധാലക്ഷ്മി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വാസന്തി, നാസര്‍ കാപ്പില്‍ അധ്യാപകരായ അയ്യപ്പന്‍, വിദ്യ, രൂപേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.