Latest News

ഇഖ്ബാല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം

കാഞ്ഞങ്ങാട്:[www.malabarflash.com] അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്‌കൂളില്‍ 1990 മുതല്‍ 2000 വരെ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തൊരുമിക്കാന്‍ തീരുമാനിച്ചു.

സ്‌കൂള്‍ ജിവിതത്തിന് ശേഷം ജോലി തേടി അന്യരാജ്യത്ത് ചിതറി കിടക്കുന്ന സഹപാഠികളെ വീണ്ടും കണ്ട് മുട്ടുന്നതിനും ബന്ധങ്ങള്‍ പുതുക്കുന്നതിനുമായി ഒരു കൂട്ടം യുവാക്കള്‍ മുന്‍കൈ എടുത്ത് അടുത്ത വര്‍ഷം ഓര്‍മ്മ 2016 എന്ന പേരില്‍ സംഘടിക്കുകയാണ്. 

പരിപാടിയുടെ ലോഗോ പ്രകാശനം ബുധനാഴ്ച വൈകന്നേരം 3.30 ന് ഇഖ്ബാന്‍ ഹൈസ്‌കൂളില്‍ വെച്ച് നടുന്ന ചടങ്ങില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം സോക്ടര്‍ മുഹമ്മദ് അസ്ലം നിര്‍വ്വഹിച്ചു. ചടങ്ങിന്‍ പ്രമുഖ വ്യക്തികളും അദ്ധ്യാപകരും പങ്കെടുത്തു. 

ഓര്‍മ്മ 2016 ന്റെ ചെയര്‍മാനായി ഹനീഫ് പാലായി കണ്‍വീനര്‍ ഹസ്സന്‍ ബെല്ല ഖജാഞ്ചി സാലി അമ്പലത്തറ എന്നിവരടങ്ങിയ വിപുലമായ കമ്മറ്റിയും രൂപികരിച്ചിട്ടുണ്ട്. മീഡിയ കണ്‍വീനറായി ഫാറൂഖ് അതിഞ്ഞാലും ജോയിന്റ് കണ്‍വീനര്‍ മാരായി ശംസുദ്ധീന്‍ കൊളവയല്‍, കാസിം സി.എച്, മുഹമ്മദ് ശരീഫ് പി.യെച്ചി നെയും തിരഞ്ഞടുത്തു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.