Latest News

ഇശലിന്റെ തേന്‍മഴയൊഴുക്കി ഇശല്‍മാല-ലയം കുടുംബ സംഗമം

കോഴിക്കോട്: [www.malabarflash.com] ഇശലിന്റെ തേന്‍മഴയൊഴുക്കി ഇശല്‍മാല-ലയം വാട്ട്‌സ്ആപ് ഗ്രൂപ്പിന്റെ കുടുംബ സംഗമം കോഴിക്കോട് ഹോട്ടല്‍ റോയല്‍ ഫോര്‍ട്ടില്‍ അരങ്ങേറി. ഈ വര്‍ഷത്തെ ടി.ഉബൈദ് പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ റഹ്മാന്‍ തായലങ്ങാടിക്ക് സമ്മാനിച്ചു.

പ്രമുഖ ഗായിക റംലാബീഗത്തിന് നല്‍കിയ വീടിന്റെ പ്രമാണ കൈമാററവും, വിവിധ പ്രതിഭകള്‍ക്ക് പുരസ്‌കാര വിതരണവും ചടങ്ങില്‍ നടന്നു.
സുബൈര്‍ വെളളിയോട് അഡ്മിനായുളള ഇശല്‍-ലയം വാട്ട്‌സ് ആപ് ഗ്രൂപ്പിന്റെ രണ്ടാമത് കുടുംബ സംഗമാണ് കോഴിക്കോട് നടന്നത്. മന്ത്രി എം.കെ. മുനീര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

മാപ്പിളപ്പാട്ടിന് പുതുതാളങ്ങള്‍ നല്‍കിയ അനുഗ്രഹീത ഗായിക റംലാബീഗത്തിന് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ തന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളെ മുനീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു.

വീടിന്റെ പണം നല്‍കാന്‍ അല്‍പം വൈകിയതിന്റെ പേരില്‍ ആരൊക്കെയോ തനിക്ക് നേരെ ചെളിവാരിയെറിഞ്ഞുവെന്നും അതില്‍ പരിഭവമില്ലെന്നും മുനീര്‍ പറഞ്ഞു. മനോഹരമായ ഒരു ഗാനം ആലപിച്ചാണ് മുനീര്‍ വേദി വിട്ടത്.മുനീര്‍ തുടക്കം കുറിച്ച പദ്ധതി ഇശല്‍മാല ലയം ഗ്രൂപ്പാണ് പൂര്‍ത്തീകരിച്ചത്.


വെല്‍ഫിററ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര 5 ലക്ഷം രൂപ നല്‍കിയതോടെ മററു പലരും സഹായ വാഗ്ദാനവുമായി രംഗത്ത് വരികയും 25 ലക്ഷം രൂപയുടെ ഫ്‌ളാററ് റംലാബീഗത്തിന് നല്‍കാന്‍ കഴിഞ്ഞു. ചടങ്ങില്‍ യഹ്‌യാ തളങ്കര അധ്യക്ഷത വഹിച്ചു.
സുബൈര്‍ വെളളിയോട് സ്വാഗതം പറഞ്ഞു. കെ.കെ. അബ്ദുസലാം അരിക്കോട് ആമുഖ പ്രഭാഷണം നടത്തി.

റഹ്മാന്‍ തയലങ്ങാടിക്ക് ടി.ഉബൈദ് പുരസ്‌കാരം വ്യവസായ പ്രമുഖരായ യഹ് യ തളങ്കരയും,യൂ.കെ യൂസുഫും ചേര്‍ന്ന് നല്‍കി.

പി.എസ്. ഹമീദ്, ഒ.എം കരുവാരക്കുണ്ട് എന്നിവര്‍ക്ക് പ്രതിഭാ പുരസ്‌കാരവും, ജുനൈദ് മൊട്ടമ്മലിന് യുവ പ്രതിഭാ പുരസ്‌കാരവും ഹനീഫ് മുടിക്കോടിന് യുവ സംഗീത സംവിധായകനുളള ചാന്ദ്പാഷ പുരസ്‌കാരവും സമ്മാനിച്ചു.ഷുക്കൂര്‍ ഉടുമ്പുന്തലയ്ക്ക് സജീവാംഗ ഉപഹാരവും നല്‍കി.

സംഗീത സംവിധായകന്‍ കെ.വി. അബൂട്ടി, മുഹമ്മദ് ഈസ ഖത്തര്‍, ബോസ് ഖാദര്‍, ഫൈസല്‍ എളേററില്‍, ഷംസുദ്ദീന്‍ നെല്ലറ, ബാപ്പുവെളളിപ്പറമ്പ്, ബാലകൃഷ്ണന്‍ വളളിക്കുന്ന്, കനേഷ് പൂനൂര്‍, ഹസര്‍ നെടിയനാടി, എ.കെ. ഫൈസല്‍, ടി.എ ഷാഫി, എ. ഉമ്മര്‍ തലശ്ശേരി, ബാപ്പു വാവാട്, ജ്യോതി വളളന്നൂര്‍, അസീസ് അബ്ദുല്ല, ഇബ്രാഹിം അങ്കോല, അബു കാസര്‍കോട്, ഖമറുദ്ദീന്‍ കീച്ചേരി, നൗഷാദ് അരിക്കോട്, അഷ്‌റഫ് നാറാത്ത്, ഡോ. സലീം ഇസ്മായീല്‍ ആയിററി, ഷംസുദ്ദീന്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഹ്മദ് മൂപ്പന്‍ ചടങ്ങില്‍ അതിഥി ആയിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.