Latest News

അറബിക് സര്‍വ്വകലാ ശാല, അലംഭാവം വെടിയണം: എം.എസ്.എസ്‌

കാസര്‍കോട്:[www.malabarflash.com] കേരളത്തില്‍ അറബിക് സര്‍വ്വകലാ ശാല സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന് മുസ്ലിം സര്‍വ്വീസ് സൊസൈറ്റി കാസര്‍കോട് യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

ലോകത്ത് കൂടുതലായും ഉപയോഗിക്കുന്ന ഭാഷയെന്ന നിലയില്‍ അറബി ഭാഷക്ക് അയിത്തം കല്‍പിക്കുന്ന നടപടി ശരിയല്ല. കേരളത്തില്‍ ഭൂരിഭാഗവും തൊഴില്‍ തേടിപോകുന്നത് ഗള്‍ഫു നാടുകളിലേക്കാണ് അറബി ഭാഷയില്‍ പ്രാവിണ്യമില്ലാത്തത് കൊണ്ട് പലര്‍ക്കും അവരുടെ യോഗ്യതക്കനുസരിച്ച ജോലികള്‍ കിട്ടാതെ പോകുന്നു. 

ഇത്തരം സാഹചര്യത്തില്‍ അറബി ഭാഷയില്‍ പ്രാഗത്ഭ്യം നേടാനും അതുവഴി കേരളത്തിലെ തൊഴിലില്ലായ്മക്ക് ഒരു പരിധിവരെയെങ്കിലും തടയിടാന്‍ സാധിക്കുമെന്നും യോഗം വിലയിരുത്തി.
പ്രസിഡണ്ട് അഡ്വ.ബേവിഞ്ച അബ്ദുള്ള അധ്യക്ഷത വഹിച്ചു. നന്മ കാരുണ്യ പദ്ധതിയുടെ ഭാഗമായി മൂന്ന് രോഗികള്‍ക്ക് അമ്പതിനായിരം രൂപയുടെ ധനസഹായവും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സഹായമെന്ന നിലയില്‍ തയ്യില്‍ മെഷീനും യോഗത്തില്‍ വെച്ച് നല്‍കി. 

ജില്ലാ പ്രസിഡണ്ട് പി.എം. നാസര്‍ യോഗം ഉദ്ഘാടനം ചെയ്തു. എം.എസ്.എസ്. ഖത്തര്‍ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ഡോ.എം.പി.ഷാഫി ഹാജി മുഖ്യാതിഥിയായിരുന്നു. ജില്ലാ ട്രഷറര്‍ വി.കെ.പി.ഇസ്മായില്‍ ഹാജി, സി.എച്ച്.മുഹമ്മ്ദ്, ബി.കെ.ഖാദിര്‍, കെ.സി.ഇര്‍ഷാദ്, പി.ഇ.എ.റഹ്മാന്‍ പാണത്തൂര്‍, എന്‍.എ.നാസര്‍, അഡ്വ.വി.പി.പി.സിദ്ദീഖ്, സി.എച്ച് മുഹമ്മദലി, ടി.എ.മഹമൂദ്, ഷാഹുല്‍ ഹമീദ്, കെ.പി.മുഹമ്മദ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. മധൂര്‍ ഷെരീഫ് സ്വാഗതവും ഷാഫി.എ.നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അഡ്വ.ബേവിഞ്ച അബ്ദുള്ള (പ്രസിഡണ്ട്), സി.എച്ച്.മുഹമ്മദ്, കെ.സി.ഇര്‍ഷാദ് (വൈസ് പ്രസിഡണ്ടുമാര്‍), ഷാഫി.എ.നെല്ലിക്കുന്ന് (ജന.സെക്രട്ടറി) പി.ഇ.എ.റഹ്മാന്‍ പാണത്തൂര്‍, ടി.എ.മഹ്‌റൂഫ് (സെക്രട്ടിമാര്‍) ബി.കെ.ഖാദിര്‍ (ട്രഷറര്‍), 


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.