കാഞ്ഞങ്ങാട്: [www.malabarflash.com] സൗത്ത് ചിത്താരി ശാഖാ മുസ്ലിം യൂത്ത് ലീഗ് നിര്‍മിക്കുന്ന ബൈത്തുറഹ്മ കാരുണ്യ ഭവനത്തിന്റെ കട്ടിലവെക്കല്‍ കര്‍മം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യദ് റശീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
സൌത്ത് ചിത്താരി ശാഖാ മുസ്ലിം ലീഗ് മൂന്ന് ബൈത് റഹ്മ ഭവനമാണ് നിര്‍മ്മിച്ച് നല്‍കുന്നത്, അതില്‍ ആദ്യ ഭവനത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വഹിച്ചത് പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു. മറ്റു രണ്ട് ബൈത്തുറഹ്മ ഭവനങ്ങളുടെ നിര്‍മാണം ഉടന്‍ തന്നെ ആരംഭിക്കും.
മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുള്‍ ഹമീദ് ഫൈസി, വണ്‍ ഫോര്‍ അബ്ദുറഹിമാന്‍, സി.എം. ഖാദര്‍ ഹാജി, കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, പി.കുഞ്ഞബ്ദുള്ള ഹാജി, ഇസ്ഹാഖ് ഹാജി, ശുക്കൂര്‍ ഹാജി അതിഞ്ഞാല്‍, സി.പി. സുബൈര്‍, കെ.യു. ദാവൂദ്, എ.പി ഉമ്മര്‍, കരീം.സി.കെ, ശംസുദ്ധീന്‍ മാട്ടുമ്മല്‍, തൊട്ടിയില്‍ മുഹമ്മദ് കുഞ്ഞി, അസീസ് സി.കെ, വണ്‍ ഫോര്‍ അഹമദ്, വണ്‍ ഫോര്‍ കുഞ്ഞബ്ദുള്ള ഇ.കെ.ശംസു എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment