Latest News

അജാനൂര്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

അജാനൂര്‍: [www.malabarflash.com] എംഎല്‍എമാരുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും അജാനൂര്‍ ഗവ.ഫിഷറീസ് യുപി സ്‌കൂളിന് അനുവദിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമടീച്ചര്‍ അദ്ധ്യക്ഷയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, മെമ്പര്‍മാരായ എ.ചന്ദ്രന്‍, കെ.അശോകന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.രവിവര്‍മ്മന്‍, ബിപിഒ പി.ശിവാനന്ദന്‍, എ.ഹമീദ്ഹാജി, പിടിഎ പ്രസിഡന്റ് കെ.ജി.സജീവന്‍, മദര്‍ പിടിഎ പ്രസിഡന്റ് രജനി രാജന്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് പി.പി.കുഞ്ഞബ്ദുള്ള, സെക്രട്ടറി കെ.രാജന്‍, ട്രഷറര്‍ എം.എം.നാസര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വി.മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എ.ജി.ഷംസുദ്ദീന്‍ സ്വാഗതവും ടി.അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.