കാഞ്ഞങ്ങാട്: [www.malabarflash.com]കേബിള്‍ ടി.വി ഒപ്പറേറ്റര്‍ അസോസിയേഷന് കെ.സി.സി.എല്‍ സംസ്ഥാന സംരഭക കണ്വെന്ഷന് സംഘാടക സമിതി രൂപീകരണയോഗം കാഞ്ഞങ്ങാട് നടന്നു. ഇ. ചന്ദ്രശേഖരന് എ.എല്‍.എ ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേറ്റുകള്‍ക്ക് ബദലായുളള കെ.സി.സിഎല്ലിന്റെ പ്രവര്‍ത്തനം ശ്ലാഖനീയമാണെന്ന് ഇ. ചന്ദ്രശേഖരന് എ.എല്‍.എ പറഞ്ഞു. കെ.സി.സിഎല്ലിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന് പ്രക്രിയയ്ക്ക് മുഴുവന്‍ വരിക്കാരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി ഒ എ സംസ്ഥാന പ്രസിഡന്റ് എന്‍ എച്ച് അന്‍വര്‍ അദ്ധ്യക്ഷത വഹിച്ചു.
പി. കരുണാകരന് എം.പി മുഖ്യ രക്ഷാധികാരിയായും, എം.എല്‍ എമാരായ കെ.കുഞ്ഞിരാമന്, ഇ.ചന്ദ്രശേഖരന്, കെ.കുഞ്ഞിരാമന്, എന്‍.എ.നെല്ലിക്കുന്ന്, പി.ബി. അബ്ദുള്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളദേവി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേര്‍സണ്‍ കെ.ദിവ്യ എന്നിവരെ രക്ഷാധികാരികളായും എന്‍.എച്ച് അന്‍വറെ ചെയര്‍മാനായും , എ.ആര് ഹരിദാസിനെ കണ്‍വീനറായും തിരഞ്ഞെടുത്തു.
കെ സി സി എല്‍ എം.ഡി എ. ആര് ഹരിദാസ്, സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ശിവദാസ് ,ട്രഷറര്‍ രാധാകൃഷ്ണന്, കെ സി സി എല്‍ ചെര്‍മാന്‍ അബൂബക്കര്‍ സിദ്ദിഖ്, ഡയറക്ടര്‍മാരായ കെ.വിജയകൃഷ്ണന്, മോഹനകൃഷ്ണന്, സുരേഷ് കുമാര്‍ പി.പി, ശശികുമാര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പ്രമോദ് കെ, സി.സി.എന്‍ എം.ഡി. ടി.വി.മോഹനന്, സി.സി.എന്‍ വൈസ് ചെയര്മാന് കെ.പ്രദീപ് കുമാര്‍, ജില്ലാ ട്രഷറര്‍ ലോഹിതാക്ഷന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സജീവന് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര സ്വാഗതവും സെക്രട്ടറി സതീഷ് കെ. പാക്കം നന്ദിയും പറഞ്ഞു.
സെപ്റ്റംബര്‍ 12 ന് ആകാശ് ഓഡിറേറാറിയത്തിലാണ് കണ്വെന്ഷന് നടക്കുന്നത്
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment