കാഞ്ഞങ്ങാട്: [www.malabarflash.com]സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും കമ്മ്യൂണിസ്റ്റ് കര്‍ഷക സമരങ്ങളുടെയും ദീപ്തസ്മരണകള്‍ പകുത്ത് നല്‍കി കെ.മാധവേട്ടന് 101-ാം പിറന്നാള്‍ ആഘോഷം. മുതിര്‍ന്ന നേതാക്കളും മാധവേട്ടന്റെ ഉറ്റ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കെ.മാധവന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും ഒത്തു ചേര്‍ന്നാണ് ലളിതഗംഭീരമായ ചടങ്ങില്‍ നെല്ലിക്കാട്ടെ മാധവേട്ടന്റെ വസതിയായ ഹില്‍വ്യൂവില്‍ 101-ാം ജന്‍മദിനം ആഘോഷിച്ചത്.
മുന്‍ എംഎല്‍എ എം.നാരായണന്‍, നഗരസഭ കൗണ്‍സിലര്‍ സി.ശ്യാമള, പാലക്കുന്ന് ക്ഷേത്ര സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, കുഞ്ഞമ്പു പൊതുവാള്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, വേണുകോടോത്ത്, നെല്ലിക്കാട് കൃഷ്ണന്‍ മാസ്റ്റര്‍, ശ്യാംകുമാര്‍, മാധവേട്ടന്റെ പത്‌നി മീനാക്ഷി അമ്മ, മക്കളായ സേതുമാധവന്‍, അജയകുമാര്‍, ഇന്ദിര, ലത തുടങ്ങിയവരും മറ്റ് കുടുംബാംഗങ്ങളും മാധവന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും നെല്ലിക്കാട്ട് കേളി കലാകായിക കേന്ദ്രം പ്രവര്‍ത്തകരും ചടങ്ങില്‍ സജീവ സാന്നിധ്യമായി.
പി.കരുണാകരന്‍ എംപി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ ടെലിഫോണില്‍ ആശംസകള്‍ അറിയിച്ചു.
ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് സി.കെ.ശ്രീധരന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍, ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, ജനതാദള്‍(യു) ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണന്‍, സിഎംപി ജില്ലാ സെക്രട്ടറി ബി.സുകുമാരന്‍, മാധ്യമ പ്രവര്‍ത്തകന്‍ റൂബിന്‍ ജോസഫ്, ആര്‍.ഡി.ഒ. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. കെ.മാധവന്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.സി.ബാലന്‍ സ്വാഗതവും ടി.മുഹമ്മദ് അസ്‌ലം നന്ദിയും പറഞ്ഞു.
തലമുറകള്‍ക്ക് സ്വാതന്ത്ര്യ സമര അനുഭവങ്ങള്‍ പങ്കിട്ട് ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കെടുത്ത ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനി കെ.മാധവേട്ടനോടൊപ്പം 101-ാം ജന്‍മദിനം ആഘോഷിക്കുന്ന ഈ അസുലഭ മുഹൂര്‍ത്തം അഭിമാനകരമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.
മുന്‍ എംഎല്‍എ എം.നാരായണന്‍, നഗരസഭ കൗണ്‍സിലര്‍ സി.ശ്യാമള, പാലക്കുന്ന് ക്ഷേത്ര സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, കുഞ്ഞമ്പു പൊതുവാള്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, വേണുകോടോത്ത്, നെല്ലിക്കാട് കൃഷ്ണന്‍ മാസ്റ്റര്‍, ശ്യാംകുമാര്‍, മാധവേട്ടന്റെ പത്‌നി മീനാക്ഷി അമ്മ, മക്കളായ സേതുമാധവന്‍, അജയകുമാര്‍, ഇന്ദിര, ലത തുടങ്ങിയവരും മറ്റ് കുടുംബാംഗങ്ങളും മാധവന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരും നെല്ലിക്കാട്ട് കേളി കലാകായിക കേന്ദ്രം പ്രവര്‍ത്തകരും ചടങ്ങില്‍ സജീവ സാന്നിധ്യമായി.
പി.കരുണാകരന്‍ എംപി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ ടെലിഫോണില്‍ ആശംസകള്‍ അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment