Latest News

യുവാക്കള്‍ ജീവകാരുണ്യ മേഖലയിലേക്ക് മുന്നിട്ടിറങ്ങണം; നുസ്റത്തുല്‍ ഇസ്ലാം സംഘം

കൊടിയമ്മ: [www.malabarflash.com] കുടിലുകളിലും തെരുവുകളിലും യുവത്വം ഒതുങ്ങിക്കൂടുന്നത് വെടിഞ്ഞ് കാരുണ്യ സേവന രംഗത്ത് മാതൃകപരമായി നീങ്ങേണ്ട സമയം അതിക്രമിച്ചെന്ന് കൊടിയമ്മ നുസ്റത്തുല്‍ ഇസ്ലാം സംഘം ചാരിറ്റി സെല്‍ സ്റ്റിയറിംഗ് കമ്മിറ്റി അപിപ്രായപ്പെട്ടു.

നാടിലെ അശണര്‍ക്കും നിര്‍ദ്ധനര്‍ക്കും വേണ്ടി നില നില്‍ക്കുന്നതിനായി വാശിയും വീര്യവുമുണര്‍ത്തണം. അയല്‍പ്പക്കത്തുളളവരുടെ കണ്ണുനീര്‍ കൂട്ടാക്കാതെ സൈബര്‍ യുഗത്തിലെ 'ന്യൂ ജനറേഷന്‍' അനാവശ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമയം കൊന്ന് തീര്‍ക്കുകയാണ്. ഇത്തരം വൃത്തിഹീനമായ പ്രവര്‍ത്തിയില്‍ നിന്ന് മാറ്റം വരുത്തേണ്ടത് ആവശ്യകതയാണ്.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി നാടിന് ഊര്‍ജ്ജസ്സുലരായ പുതു തലമുറയെ വാര്‍ത്തെടുക്കണം. നുസ്റത്തുല്‍ ഇസ്ലാം സംഘം ചെയ്തു വരുന്ന സമാശ്വാസ പെന്‍ഷന്‍ പദ്ധതിയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനും, കാരുണ്യ മേഘലയില്‍ ഊന്നല്‍ നല്‍കാനും യോഗം തീരുമാനിച്ചു. 

കണ്‍വീനര്‍ അബ്ദുല്‍റഹ്മാന്‍ അദ്രി അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് കൊടിയമ്മ ഉദ്ഘാടനം ചെയ്തു. ഹമീദ്, ഹനീഫ് പൂക്കട്ട, അബ്ബാസ് അലി കെ., അബ്ദുല്ല ഊജാര്‍, കാസിം, ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശരീഫ് മതക്കം സ്വാഗതവും, യൂസഫ് ഊജാര്‍ നന്ദിയും പറഞ്ഞു




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.