Latest News

ഡിവൈഎഫ്‌ഐയുടെ വിഷമുക്തമായ ജൈവപച്ചക്കറി സ്റ്റാള്‍

ഉദുമ: [www.malabarflash.com] ഈ ഓണക്കാലത്ത് വിഷമുക്തമായ ജൈവപച്ചക്കറി സ്റ്റാള്‍ തുറന്ന് ഡിവൈഎഫ്‌ഐ മാതൃകയാവുന്നു.

ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് കമ്മിറ്റിയാണ് മാങ്ങാട് ഓണത്തോടനുബന്ധിച്ച് ജൈവചച്ചക്കറി സ്റ്റാള്‍ തുറന്നത്. അന്യസംസ്ഥാനത്തു നിന്നും വരുന്ന വിഷാംശമടങ്ങിയ പച്ചക്കറി കഴിച്ച് രോഗങ്ങള് വലിച്ചു കൂട്ടുന്ന മലയാളികള്‍ക്ക് ഈ ഓണക്കാലത്തെങ്കിലും വിഷംപുരളാത്ത നല്ല പച്ചക്കറി ലഭിക്കണം, ജൈവകൃഷിയിലേക്ക് തിരിയുന്നതിനുള്ള ഒരു അവബോധം ജനങ്ങളില്‍ ഉണ്ടാക്കണം എന്നീ ലക്ഷ്യങ്ങളിട്ടാണ് ജൈവപച്ചക്കറി സ്റ്റാള്‍ തുറന്നത്.

പച്ചക്കറി സ്റ്റാളിന്റെ ഉല്‍ഘാടനം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ നിര്‍വ്വഹിച്ചു.പറഞ്ഞു. സിവി സുരേഷ് അദ്ധ്യക്ഷനായി. എകെ വിജയന്‍,സിന്ധു പനയാല്‍, എവി ശിവപ്രസാദ്, രതീഷ് ബാര, സി മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് പനയാല്‍ സ്വാഗതം പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.