Latest News

വര്‍ത്തമാനകാല സമസ്യകള്‍ക്ക് ചരിത്രത്തിലൂടെ പരിഹാരം കണ്ടെത്തണം: ഡോ.കെ.കെ.എന്‍ കുറുപ്പ്

തളങ്കര:[www.malabarflash.com] ചരിത്രത്തിലെ ഇന്നലകളെ തിരിച്ചു പിടിക്കുന്നതിലൂടെ സമൂഹത്തില്‍ പരസ്പര സൗഹാര്‍ദ്ദവും സ്‌നേഹവും വീണ്ടെടുക്കാനാവുമെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. 'തുഹ്ഫത്തുല്‍ മുജാഹിദീന്റെ കാലിക പ്രസക്തി' എന്ന വിഷയത്തില്‍ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന് നഷ്ടപ്പെട്ടുപോയ ചരിത്രപൈതൃകം തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന്റെ മതേതര ജനാധിപത്യ സങ്കല്‍പ്പത്തിന് പൂര്‍ണ്ണത ലഭിക്കുകയുള്ളുവെന്നും സത്യസന്ധമായ ചരിത്ര നിര്‍മ്മിതിക്ക് വിദ്യാര്‍ത്ഥി സമൂഹം ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു.  

മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആദ്യ സെഷന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. 

ഖാദി അബ്ദുല്ല ഹാജിയും കാസര്‍കോടിന്റെ ഖാദി പാരമ്പര്യവും, കാസര്‍കോടിന്റെ കലാ- സാഹിത്യ പാരമ്പര്യം, കേരള മുസ്‌ലിംകളും ഇതര സമുദായങ്ങളും എന്നീ വിഷയങ്ങളില്‍ മംഗലാപുരം ചെമ്പരിക്ക ഖാസി ത്വാഖ അഹ്മദ് മൗലവി, ഡോ.എം.എസ് നായര്‍, ശാഹിദ് മൊന്‍ട്ടപദവ് എന്നിവര്‍ വിഷയാവതരണം നടത്തി. 

രണ്ടാം സെഷന്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് ഉല്‍ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. തുഹ്ഫയുടെ സമകാലിക പ്രസക്തി, തുഹ്ഫയുടെ രചനാ പശ്ചാത്തലം, തുഹ്ഫയുടെ സാഹിത്യ മൂല്യം, സ്വരാജ്യ സ്‌നേഹം വളര്‍ത്തിയ കൃതികള്‍, കുഞ്ഞാലി മരക്കാരുടെ പോരാട്ടങ്ങളില്‍ തുഹ്ഫയുടെ സ്വാധീനം എന്നീ വിഷയങ്ങളില്‍ ഡോ.കെ.കെ കുറുപ്പ്, പ്രൊഫ.ഇ.ഇസ്മായീല്‍, ഡോ.എന്‍.എ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍, മുജ്തബ പടന്ന, ലുക്മാനുല്‍ ഹകീം ഒളയത്തടുക്ക എന്നിവര്‍ വിഷയാവതരണം നടത്തി. 

എ.അബ്ദുറഹ്മാന്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, മുക്രി ഇബ്‌റാഹീം ഹാജി, കെ.എം ബഷീര്‍ വോളിബോള്‍, ടി.എ ഷാഫി, കെ.എം അബ്ദുറഹ്മാന്‍, കെ.എച്ച് അശ്‌റഫ്, എന്‍.കെ അമാനുല്ല, അസ്‌ലം ഹാജി പടിഞ്ഞാര്‍, ടി.എ ഖാലിദ്, ജമാല്‍ ഹുസൈന്‍ ഹാജി, മുഈനുദ്ദീന്‍ ഹാജി കെ.കെ പുറം, ഹസൈനാര്‍ ഹാജി തളങ്കര, കെ.എ മുഹമ്മദ് ഹാജി വെല്‍ക്കം, ടി.ഇ മുഖ്താര്‍, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ബാസ് ബാങ്കോട്, അബ്ദുറഹ്മാന്‍ ബാങ്കോട്, എം. ഹസൈന്‍, മുജീബ് കെ.കെ പുറം, അബ്ദുറഹ്മാന്‍ ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.