ഉദുമ; [www.malabarflash.com] എസ്.വൈ.എസ്, എസ്‌കെഎസ്എസ്എഫ്, എസ്.ബിവി ഉദുമ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് സെന്ററിന് തറക്കല്ലിടല്‍ കര്‍മ്മവും ബുധനാഴ്ച നടക്കും.
10.30ന് ഉദുമ ഇസ്ലാമിയ എഎല്‍പി സ്‌കൂളിന് സമീപം എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ തറക്കല്ലിടും. 11മണിക്ക് ഉദുമ ജമാഅത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഓഫീസ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.
ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് അബൂബക്കര്‍ ഹനീഫി പ്രാര്‍ത്ഥനയും സുഹൈല്‍ അബ്ദുല്ല മുക്കുന്നോത്ത് ഖിറാഅത്ത് നടത്തും. സ്വാഗത സംഘം ചെയര്‍മാന്‍ കെഎസ് അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ റഊഫ് ഉദുമ സ്വാഗതം പറയും. വെബ്‌സൈറ്റ് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജില്ലാ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment