Latest News

അടുത്ത വര്‍ഷം അവസാനത്തോടെ കേരളം സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാകും: മന്തി കെ പി മോഹനന്‍

കാസര്‍കോട്: [www.malabarflash.com] ജില്ലയില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ കൃഷി ,മൃഗസംരക്ഷണ, പ്രിന്റിംഗ്, സ്റ്റേഷനറി വകുപ്പ ്മന്ത്രി കെ. പി മോഹനന്‍ ദേശീയ പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.

അടുത്ത വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും കേരളത്തെ സമ്പൂര്‍ണ്ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കുകയാണ് സര്‍ക്കാറിന്റ ലക്ഷ്യമെന്ന് മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഈ സംരംഭത്തില്‍ മുഴുവനാളുകളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു വെല്ലുവിളി ഭക്ഷ്യസുരക്ഷയുടേതാണ്. എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതുപോലെ പ്രധാനമാണ് വിഷമയമായ ഭക്ഷണം ഒഴിവാക്കി ആരോഗ്യമുള്ള ജനതയെ നിലനിര്‍ത്തുകയെന്നത്. അവരവര്‍ക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ജൈവരീതിയിലൂടെ ഉല്പാദിപ്പിച്ചാല്‍ മാത്രമേ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ കഴിയൂ. 

ഈ പുതിയ പോരാട്ടത്തിനാണ് ജൈവകാര്‍ഷിക കേരളത്തിലൂടെ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. യുവജനത വര്‍ഗീയശക്തികളുടെ കൈകളില്‍ നിന്നും മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും വലയില്‍നിന്നും മോചിതരാകണം. നാടിന്റെ സമാധാനത്തിനും അഭിവൃദ്ധിക്കും തടസ്സമായി നില്‍ക്കുന്ന എല്ലാ പ്രവണതകളേയും ഗാന്ധീയന്‍ മാര്‍ഗത്തിലൂടെ ചെറുത്തു തോല്‍പിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാകളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് മേധാവി ഡോ എ ശ്രീനിവാസ് എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍ (ഉദുമ) ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ പി പി ശ്യാമളാ ദേവി എ ഡി എം എച്ച് ദിനേശന്‍ ആര്‍ഡി ഒ ഡോ പി കെ ജയശ്രീ തുടങ്ങിയവര്‍ സംബന്ധിച്ചു.ജൈവമാലിന്യ നിര്‍മാര്‍ജനപ്രതിജ്ഞയും മന്ത്രി ചൊല്ലികൊടുത്തു.പരേഡില്‍ പങ്കെടുക്കാനും അതു വീക്ഷിക്കാനുമെത്തിയ നൂറുകണക്കിനാളുകള്‍ അതേറ്റുചൊല്ലി ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍, മുതലായവര്‍ പരിപാടികളില്‍ സംബന്ധിച്ചു.

സായുധപോലീസ്, ലോക്കല്‍ പോലീസ്, വനിതാപോലീസ്, എക്‌സൈസ,് ഹോം ഗാര്‍ഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍സിസി (സീനിയര്‍, ജൂനിയര്‍ ഡിവിഷന്‍, എയര്‍ വിങ്ങ് നേവല്‍ വിങ്ങ്) സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.


കാസര്‍കോട് ഗവ. കോളേജ് , പടന്നക്കാട് നെഹ്‌റു കോളേജ്, വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയ-2, പെരിയ ജവഹര്‍ നവോദയ വിദ്യാലയ, കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറിസ്‌കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ്ഗാഹയര്‍സെക്കണ്ടറിസ്‌കൂള്‍, ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറിസ്‌കൂള്‍, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, നായന്‍മാര്‍മൂല ടിഐഎച്ച്എസ്എസ്, പരവനടുക്കം മാതൃകാ സഹവാസ വിദ്യാലയം, കാസര്‍കോട് ചിന്മയ വിദ്യാലയ, ജയ്മാതാ സ്‌കൂള്‍, ജി എച്ച് എസ് എസ് ഈസ്റ്റ് ബല്ല, ജി എച്ച് എസ് എസ് പാക്കം ജി എച്ച് എസ് എസ് അടൂര്‍, ജി എച്ച് എസ് എസ് ചെമ്മനാട് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരേഡില്‍ അണിനിരന്നു.


വിവിധ സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറി. കാസര്‍കോട് സായുധസേന ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ വിശ്വനാഥന്‍ പരേഡ് നയിച്ചു. എ ആര്‍ സബ് ഇന്‍സ്‌പെക്ടര്‍ സി കെ വിശ്വനാഥന്‍ ആയിരുന്നു സഹകമാണ്ടര്‍.
എം ആര്‍ എസ് പരവനടുക്കം ചന്ദ്രഗിരി റോവര്‍ക്രൂ എന്നിവരുടെ നാടന്‍ പാട്ടും എം ആര്‍ എസ് പരവനടുക്കം പെരിയജവഹര്‍നവോദയ വിദ്യാലയ എന്നിവരുടെ ദേശഭക്തി ഗാനവും ചൈതന്യ വിദ്യാലയ കുഡ്‌ലു യോഗയും ലിറ്റില്‍ ലില്ലി സീനിയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ ഡിസ്‌പ്ലേ വിത്ത് ഡാന്‍സും അരങ്ങേറി.

പോലീസ് വിഭാഗത്തില്‍ ലോക്കല്‍ പോലീസ് കാസര്‍കോടും എന്‍ സിസി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവ കോളേജും ജൂനിയര്‍ ഡിവിഷനില്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ നേവല്‍ വിങ്ങും ഗൈഡ്‌സില്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയയും സ്‌കൗട്ട്‌സില്‍ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറിസ്‌കൂളും ജൂനിയര്‍ റെഡ് ക്രോസ്‌വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗാഹയര്‍സെക്കണ്ടറിസ്‌കൂളും ജേതാക്കളായി. വിവിധ മെഡലുകളും പുരസ്‌ക്കാരങ്ങളും മന്ത്രി സമ്മാനിച്ചു.

കാസര്‍കോട് വിദ്യാനഗര്‍ ബദിയടുക്ക പോലീസ് സ്്‌റ്റേഷനുകളിലെ പോലീസുകാര്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം കാസര്‍കോട് ജനറലാശുപത്രിക്ക് സംഭാവനചെയ്ത കിടക്ക വിരികളും കൊതുകുവലകളും മുഖ്യാതിഥി സ്വീകരിച്ച് ജില്ലാ കളക്ടര്‍ക്ക് കൈമാറി.











Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.