Latest News

മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി എം.എസ്.സി. കെമിസ്ട്രിയില്‍ ഒന്നാംറാങ്ക് ഗ്രീന്‍വുഡ്‌സിലെ അദ്ധ്യാപികയ്ക്ക്

ഉദുമ: [www.malabarflash.com] മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ എം.എസ്.സി. കെമിസ്ട്രി പരീക്ഷാഫലത്തില്‍ ഗ്രീന്‍വുഡ്‌സ് അദ്ധ്യാപിക കുമാരി കാവ്യാകൃഷ്ണന്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി.

വിദ്യാലയത്തിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ ഉദുമ എഡുക്കേഷണന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ ലത്തീഫ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി റാങ്ക് ജേതാവിനെ ആദരിച്ചു. 

സി.ബി.എസ്.സി.യുടെ ഇന്റര്‍ നാഷണല്‍ കരിക്കുലത്തില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ എം.ഇ.എസ്. ദോഹ ഖത്തറിലെ നൂഹ അബ്ദുല്‍ ലത്തീഫിനെയും ചടങ്ങില്‍. ആദരിച്ചു. 

പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി, ജലീല്‍ കാപ്പില്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, സരോജിനി ടീച്ചര്‍, ചന്ദ്രന്‍ മാഷ്, ഷാജി മാഷ്, വിനോദ് മാഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.