Latest News

എ.ഐ.വൈ.എഫ് ദേശാഭിമാന സദസ്സ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com]രാജ്യത്ത് ജനാധിപത്യം തകര്‍ക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ നീക്കം നടത്തുകയാണെന്നും ഇതിന്റെ ഭാഗമാണ് പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കണ്ടെതെന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു.

എ.ഐ.വൈഫ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച കോര്‍പ്പറേറ്റ് ഫാസിസ്റ്റ് വാഴ്ചയ്‌ക്കെതിരെ ദേശാഭിമാന സദസ്സ് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പാര്‍ലിമെന്റില്‍ ഭൂരിപക്ഷ-ന്യൂനപക്ഷം നോക്കാതെ ആവശ്യമായ ചര്‍ച്ചകള്‍ നടത്തി സമവായം കണ്ടെത്തുകയാണ് ചെയ്യാറുള്ളത് എന്നാല്‍ അധികാരം ഉപയോഗിച്ച് യഥേഷ്ടം അംഗങ്ങളെ എന്തും ചെയ്യാമെന്നുള്ള നിലപാട് രാജ്യത്തെ എവിടെ ചെന്ന് എത്തികമെന്നു് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 അധികാരത്തിലിരിക്കുമ്പോള്‍ കാട്ടി കൂട്ടിയ അഴിമതി കാരണം ജനങ്ങള്‍ മടുത്തതോടെയാണ് പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളുടെ എണ്ണം 44ല്‍ ഒതുങ്ങിയതെന്ന് ചന്ദ്രശേഖരന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. 

എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.ശ്രീജിത്ത് അദ്ധ്യക്ഷനായിരുന്നു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി.കൃഷ്ണന്‍, ബങ്കളം കഞ്ഞികൃഷ്ണന്‍, കെ.എസ്.കുര്യാക്കോസ്, എം.നാരായണന്‍, സന്തോഷ്, എ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത് മടിക്കൈ സ്വാഗതം പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.