Latest News

ഫാത്തിമക്ക് ജീവിതം നീട്ടി കിട്ടാന്‍ സുമനസുകള്‍ കനിയണം

ഉദുമ[www.malabarflash.com]: മൂന്നു പതിറ്റാണ്ട് കാലം നാട്ടുകാര്‍ക്ക് രുചി കൂട്ടൊരുക്കിയ ഫാത്തിമയുടെ കൈകളും ശരീരവും ഇപ്പോള്‍ തളര്‍ന്നിരിക്കുന്നു.ആ കൈ പുണ്യം അറിഞ്ഞവരുടെ സഹായം കൊണ്ടാണ് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള തന്റെ സമയം നീട്ടി കിട്ടുന്നതെന്നസത്യം ഫാത്തിമ നന്ദിയോട് ഓര്‍ക്കുന്നു.

രണ്ടു വൃക്കകളും തകരാറിലായി, പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണു മാങ്ങാട് കുളിക്കുന്ന കട്ടംകുഴിയിലെ വി .മൂസയുടെ ഭാര്യ ഫാത്തിമ(55). ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്താണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ഡയാലിസിസ് നടത്തിയ ശേഷം, ഇനി ദിവസവും ഡയാലിസിസ്‌ചെയ്യണം എന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് ഒരു തവണ കാസര്‍കോട് പോയി ഡയാലിസിസ് ചെയ്യാന്‍ 1500 ഓളം രൂപ വേണ്ടിവരും. മാസം 20000 യുടെ മരുന്നുകളും വേണ്ടിവരുന്നുണ്ട്.

കഴിഞ്ഞ മുപ്പതു വര്‍ഷത്തോളം ഫാത്തിമ ഈ പ്രദേശത്തെ വിവാഹ വീടുകളിലും മറ്റും ബിരിയാണിയും, സദ്യയും ഉണ്ടാക്കുമായിരുന്നു. സഹായിയായി ഭര്‍ത്താവ് മൂസ ഒപ്പം നിന്നു. ഈ വരുമാനം കൊണ്ടാണ് ഏക മകളെ കെട്ടിച്ചു വിട്ടു. അന്നു വിളമ്പിയ രുചികൂട്ടു മറക്കാത്ത നാട്ടുകാര്‍ ഇപ്പോള്‍ സഹായിക്കുന്നതിനലാണ് ഈകുടുംബം പിടിച്ചു നില്‍ക്കുന്നത്
രോഗി ആയതോടെ നാട്ടുകാരുടെ സഹായം കൊണ്ട് മാത്രം നാള്‍ കഴിയേണ്ടഗതികേടിലായി ഫാത്തിമയുടെ കുടുംബം.
മൂന്നു വര്‍ഷം മുമ്പ് മറ്റൊരു അസുഖത്തിനു ചികിത്സ തേടി ഡോക്ടറേ കണ്ടപ്പോഴാണ് കിഡ്‌നികള്‍ തകരാറിലായത് ഇവര്‍ അറിഞ്ഞത്.
5 സെന്റ സ്ഥലം ഉള്‍പ്പടെയുള്ളവ നാട്ടുകാര്‍ സൗജന്യമായി നല്‍കി. എഴുപത് പിന്നിട്ട മൂസ മാത്രമാണ് വീട്ടില്‍ കൂട്ടിനുള്ളത്. ഉമ്മയ്ക്കു അസുഖം കൂടുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മകള്‍ എത്തുമെങ്കിലും അതിനു പരിമിതികളുണ്ട്. 

വൃക്ക മാറ്റി വെക്കുന്നതടക്കമുള്ള ചികിത്സക്ക് വേണ്ടിവരുന്ന വന്‍തുക കണ്ടെത്താന്‍ നാട്ടുകാര്‍ ജനകീയ കമ്മിറ്റി ഉണ്ടാക്കി ,ഉദുമ എസ്.ബി.ടി.യില്‍ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്
നമ്പര്‍ 67210208651 (IFSC CODE-SBTR0000813) മൂസയുടെ ഫോണ്‍ നമ്പര്‍ 9400665415





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.