Latest News

ആവേശംതീര്‍ത്ത് സിപിഐഎമ്മിന്റെ പ്രതിരോധക്കോട്ട

തിരുവനന്തപുരം:[www.malabarflash.com] വിലക്കയറ്റത്തിനും, അഴിമതിക്കും, കാര്‍ഷികോല്‍ പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കുമെതിരെ സിപിഐഎം സംഘടിപ്പിച്ച ജനകീയ പ്രതിരോധക്കോട്ടയില്‍ അണി നിരന്നത് ജനലക്ഷങ്ങള്‍. മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ നീളത്തില്‍ പത്തു ലക്ഷത്തോളം പ്രവര്‍ത്തകര്‍ സമരത്തില്‍ അണിനിരന്നു.

ഇത്തരം ഒരു പ്രക്ഷോഭം നടത്താന്‍ സിപിഐഎമ്മിനേ കഴിയൂവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിരോധ സമരം ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും എല്‍ഡിഎഫിന്റെ ശക്തിയും സ്വാധീനവും വര്‍ധിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെ സ്ഥിതിവിവര കണക്കുകളില്‍ മോദി തെറ്റിദ്ധരിപ്പിക്കുന്നു. കാര്‍ഷികമേഖല ഇതുവരെയുള്ള ഏറ്റവും തകര്‍ന്ന അവസ്ഥയിലാണെന്നും രാജ്യത്തെ പൊതുവിതരണസംവിധാനം തകര്‍ന്നുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു.


മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ നീളത്തില്‍ പത്തു ലക്ഷത്തോളം പ്രവര്‍ത്തകരാണ് പ്രതിരോധ സമരത്തില്‍ അണിനിരന്നത്. സിപിഐഎം പിബി അംഗങ്ങള്‍, കേന്ദ്രസംസ്ഥാന സമിതി അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ വിവിധ ജില്ലകളില്‍ ജനകീയ പ്രതിരോധ സമരത്തിന് നേതൃത്വം നല്‍കി. പാര്‍ട്ടി അംഗങ്ങള്‍ അനുഭാവികള്‍ മുതല്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തില്‍ കൈകോര്‍ത്തു.

കാസര്‍കോട് മഞ്ചേശ്വരം മുതല്‍ പാലക്കാട് ചെറുതുരുത്തി വരെ 480 കിലോമീറ്റര്‍ നീളത്തിലാണ് വടക്കന്‍ കേരളത്തില്‍ കൈകോര്‍ക്കുന്നത്. രാജ്ഭവനു മുന്നില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ തുടങ്ങിയവര്‍ രാജ്ഭവനു മുന്നില്‍ അണിനിരന്നു.
മഞ്ചേശ്വരം മുതല്‍ കാസര്‍കോട് വരെ ദേശീയപാതയിലും തുടര്‍ന്ന് കാഞ്ഞങ്ങാട് വരെ തീരദേശ മേഖലയിലും കാലിക്കടവ് വരെ വീണ്ടും ദേശീയപാതയിലുമായി ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ കാസര്‍കോട് ജില്ലയിലും, കണ്ണൂര്‍ ജില്ലയില്‍ കാലിക്കടവ് മുതല്‍ പൂഴിത്തല വരെ 3 ലക്ഷം പ്രവര്‍ത്തകരും, പൂഴിത്തലമുതല്‍ ഐക്കരപ്പടി വരെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ടരലക്ഷം പ്രവര്‍ത്തകരും, മലപ്പുറം ജില്ലയില്‍ ഐക്കരപ്പടി മുതല്‍ പുലാമന്തോള്‍ വരെ ഒന്നരലക്ഷത്തോളം പ്രവര്‍ത്തകരും, പാലക്കാട് ജില്ലയില്‍ നിന്ന് പുലാമന്തോള്‍ മുതല്‍ ഷൊര്‍ണൂര്‍ കൊച്ചിപ്പാലം വരെ രണ്ടുലക്ഷം പ്രവര്‍ത്തകരും, ജനകീയ പ്രതിരോധ സമരത്തില്‍ പങ്കെടുത്തു.


സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള മഞ്ചേശ്വരത്തും തുടര്‍ന്ന് പി കരുണാകരന്‍ എംപി, ഇപി ജയരാജന്‍, പികെ ശ്രീമതി എംപി, വിവി ദക്ഷിണാമൂര്‍ത്തി, എളമരം കരിം, പി.മോഹനന്‍, ടികെ ഹംസ, എ വിജയരാഘവന്‍, എകെ ബാലന്‍, ടിപി രാമകൃഷ്മന്‍ തുടങ്ങി, വിവിധ ജില്ലകളിലെ ജില്ലാ സെക്രട്ടറിമാര്‍, എംഎല്‍എമാര്‍, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തിന് വടക്കന്‍ കേരളത്തില്‍ നേതൃത്വം നല്‍കി.


വിലക്കയറ്റം, പൊതുവിതരണ സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ച, കാര്‍ഷികമത്സ്യമേഖലകളിലെ പ്രതിസന്ധി, വിദ്യാഭ്യാസ വാണിജ്യവത്കരണം, പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച, അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ ലംഘനം, അഴിമതി തുടങ്ങി സംസ്ഥാനകേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് പ്രതിഷേധം.








Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.