Latest News

ഹെല്‍മെറ്റില്ലെങ്കില്‍ വണ്ടിയടക്കം പിടിച്ചുനിര്‍ത്തുമെന്നു ഡിജിപി

തിരുവനന്തപുരം:[www.malabarflash.com] ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചാല്‍ വാ ഹനമടക്കം പിടിച്ചുനിര്‍ത്തുമെന്നു സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍.

ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെ ആദ്യം ബോധവത്കരിക്കും. എന്നിട്ടും കേള്‍ക്കാതെ വന്നാലാകും വാഹനമടക്കം പിടിച്ചുനിര്‍ത്തുന്നതെന്നും ഡിജിപി പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കൊപ്പം പോലീസ് ഉന്നത തല യോ ഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഡിജിപി.

എന്നാല്‍, ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ വാഹനം തട ഞ്ഞുവയ്ക്കാന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലോ സംസ്ഥാനത്തു നട പ്പാക്കി വരുന്ന മോട്ടോര്‍ വാഹന ചട്ടത്തിലോ വ്യവസ്ഥയില്ലെന്നും ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 100 രൂപ മുതല്‍ പിഴ ഈടാക്കാമെന്നു മാത്രമാണു ചട്ടത്തില്‍ പറയുന്നതെന്നും മറ്റു നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനോ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനോ കഴിയില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പെറ്റി കേസ് തികയ്ക്കാന്‍ പോലീസിനു ക്വോട്ട നല്‍കിയിട്ടില്ലെന്നു ഡിജിപി അറിയിച്ചു. വാഹന പരിശോധന നടത്തുമ്പോള്‍ പോലീസ് പാലിക്കേണ്ട പെരുമാറ്റം സംബ ന്ധിച്ചു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റയടിക്കു പോലീസിന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്താനാകില്ല. ശുഭയാത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന റോഡുകളിലായി 500 കാമറകള്‍ കൂടി സ്ഥാപി ക്കും. 600 കാമറകള്‍ റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.