Latest News

റെയില്‍വേയില്‍ ജോലിതട്ടിപ്പ്; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കൊച്ചി: [www.malabarflash.com] റെയില്‍വേ വിജിലന്‍സ് ഓഫീസറാണെന്നു പറഞ്ഞു ജോലി തട്ടിപ്പു നടത്തിയ കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. ഹോസ്ദുര്‍ഗ് പരപ്പയില്‍ കമ്മാടം കുളത്തിങ്കല്‍ വീട്ടില്‍ പി. ഷമീമാണ് അറസ്റ്റിലായത്. 13 ലക്ഷം രൂപ നഷ്ടപ്പെട്ട കൊട്ടാരക്കര സ്വദേശിനി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.

പലരില്‍നിന്നുമായി 37 ലക്ഷം രൂപ വാങ്ങിയതായി പ്രതി സമ്മതിച്ചുവെന്നു പോലീസ് അറിയിച്ചു. പ്രമുഖ കേരള ഫുട്ബാള്‍ ടീമില്‍ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ഷമീം ചില ടീമുകളില്‍ ഗസ്റ്റ് പ്ലെയറായി കളിച്ചിട്ടുണ്ടത്രെ. കൊച്ചി കലൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ അനു എന്ന സ്ത്രീക്കൊപ്പമാണു പ്രതി താമസിച്ചിരുന്നത്. അനു ഒളിവിലാണ്. കേസില്‍ അനുവിനുള്ള പങ്കിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ടി. സുരേഷ് കുമാര്‍ പറഞ്ഞു. ആലുവയില്‍ നേരത്തേ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍വച്ചും നിരവധി ആളുകളില്‍നിന്നു പണം വാങ്ങിയതിന്റെ രേഖകളും പോലീസ് കണെ്ടടുത്തു. സമാനമായ കേസില്‍ ഷമീം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം സീനിയര്‍ പോലീസ് ഓഫീസര്‍ ഗിരീഷ് കുമാര്‍, സിപിഒ മാര്‍ട്ടിന്‍, ഡബ്ല്യുസിപിഒ ജുമൈല എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. ഷമീം അറസ്റ്റിലായ വിവരം അറിഞ്ഞു നിരവധിയാളുകള്‍ പരാതിയുമായി എത്തുന്നുണെ്ടന്നു പോലീസ് പറഞ്ഞു.

എറണാകുളത്തെ പ്രമുഖ ഹോട്ടലില്‍ താമസിച്ചിരുന്ന പ്രതി അവിടെവച്ചു പരിചയപ്പെട്ട ഹോട്ടല്‍ ജീവനക്കാരനു റെയില്‍വേയില്‍ ജോലി വാങ്ങികൊടുക്കാമെന്നു പറഞ്ഞു നാലു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.