Latest News

പനയത്തില്‍ മുത്തുക്കോയ തങ്ങള്‍ നിര്യാതനായി

പെരിന്തല്‍മണ്ണ : [www.malabarflash.com] പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സ്ഥാപിതകാലം മുതല്‍ ജാമിഅ മസ്ജിദ് ഇമാമായിരുന്ന പനയത്തില്‍ മുത്തുക്കോയ തങ്ങള്‍ വേങ്ങൂര്‍ (71) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ തുടങ്ങിയ ആദ്യകാല നേതാക്കള്‍ക്കൊപ്പം ജാമിഅ നൂരിയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന തങ്ങള്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരോട് വളരെ അടുത്തിടപഴകിയ വ്യക്തിത്വമായിരുന്നു.

പട്ടിക്കാട് പനയത്തില്‍ മാനു തങ്ങളുടെ മകനായി 1945ല്‍ ജനിച്ച തങ്ങള്‍ പട്ടിക്കാട് ജുമാ മസ്ജിദില്‍ നിന്നാണ് മതപഠനം നടത്തിയത്. അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, പേരയില്‍ ഇസ്മാഈല്‍ മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് പ്രധാന ഉസ്താദുമാര്‍. 

ശരീഫ ബീവിയാണ് ഭാര്യ. മക്കള്‍: ശിഹാബുദ്ദീന്‍ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഉമറലി തങ്ങള്‍, സുബൈര്‍ തങ്ങള്‍ ഫൈസി. മരുമക്കള്‍: ശാഹിന ബീവി, ഹബീബ ബീവി, സുഹ്‌റ ബീവി, ശമീമ ബീവി. സഹോദരങ്ങള്‍: കുഞ്ഞിതങ്ങള്‍ എന്ന കുഞ്ഞാപ്പ തങ്ങള്‍, ഇമ്പിച്ചി ബീവി എന്ന കുഞ്ഞി ബീവി, ആയിശ ബീവി, ബീകുഞ്ഞി ബീവി.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു. ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വേങ്ങൂര്‍ ജുമാമസ്ജിദ് ഖബ ര്‍സ്ഥാനില്‍ നടന്നു.




Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.