Latest News

രാജ്യത്തിന്റെ ഐക്യത്തിനായ് സമൂഹം ഒററക്കെട്ടാവണം: കാന്തപുരം

പടന്നക്കാട്: [www.malabarflash.com] രാജ്യത്തിന്റെ ഐക്യത്തിനായ് സമൂഹം ഒററക്കെട്ടാവണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ആഹ്വനം ചെയ്തു.

പടന്നക്കാട് മെഹബൂബെ മില്ലത്ത് ചാരിററബിള്‍ ട്രസ്റ്റിന്റെ മഹര്‍ 2015 സമൂഹ വിവാഹ ചടങ്ങില്‍ നിക്കാഹിന് കാര്‍മ്മികത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ട് വന്ന മഹറിന്റെ സംഘാടകരെ അദ്ദേഹം അനുമോദിച്ചു.

ഓരോ ദമ്പതികള്‍ക്ക് 7 പവന്‍ സ്വര്‍ണ്ണവും ഒരു ഓട്ടോ റിക്ഷയും നല്‍കി പാവപ്പെട്ട 5 പെണ്‍കുട്ടികളുടെ വിവാഹമാണ് പടന്നക്കാട് മെഹബൂബെ മില്ലത്ത് ചാരിററബിള്‍ ട്രസ്റ്റ് മഹര്‍ 2015 ന്റെ ഭാഗമായി നടത്തിയത്.

കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി.കരുണാകരന്‍ എം.പി, കാസിം ഇരിക്കൂര്‍, എ. ഹമീദ് ഹാജി, സാജിദ് മൗവ്വല്‍, പളളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ഫാദര്‍ ഫിലിപ്പോസ്, എം.എ ലത്തീഫ്, കെ.പി സതീഷ്ചന്ദ്രന്‍ തുടങ്ങി വിവിധ മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ കൊണ്ട് മഹര്‍ 2015 വേദി പ്രൗഡമായിരുന്നു.

നാടിന്റെ ഉത്സവമായി മാറിയ മഹറിന്റെ പരിപാടിയില്‍ എത്തിയ ആയിരക്കണക്കിനാളുകള്‍ക്ക് വിവാഹ സദ്യയും ഒരുക്കിയിരുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.