Latest News

54 പേരുമായി പോയ ഇന്‍ഡൊനീഷ്യല്‍ വിമാനം തകര്‍ന്നുവീണു

ജക്കാര്‍ത്ത:[www.malabarflash.com] 54 യാത്രക്കാരുമായി ജയപുരയിലെ സെന്റാനി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഇന്‍ഡൊനീഷ്യന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. പപ്പുവ മേഖലയ്ക്കടുത്തുവെച്ചാണ് വിമാനത്തിന്റെ വാര്‍ത്താവിനിമയ ബന്ധം നഷ്ടമായത്.

ഒക്‌സിബിയിലെ ബിന്‍ടാങ് മേഖലയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ആരെങ്കിലും രക്ഷപ്പെട്ടതായി അറിവില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണരാണ് അധികൃതരെ അറിയിച്ചത്.

മോശം കാലാവസ്ഥയായിരിക്കും അപകടകാരണമെന്നാണ് കരുതുന്നത്. കാണാതായ വിമാനത്തിന്റെ തിരച്ചിലിനായി അയച്ച വിമാനം മോശം കാലാവസ്ഥയേത്തുടര്‍ന്ന് തിരിച്ചുവന്നതായും റിപ്പോര്‍ട്ടുണ്ട്.

ജയപുരയില്‍ നിന്നും ഒക്‌സിബിലേക്കു പോയ ത്രിഗണ എയറിന്റെ എടിആര്‍ 42 വിമാനമാണ് തകര്‍ന്നത്. അഞ്ച് കുട്ടികളും 44 യാത്രക്കാരും ജീവനക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു യാത്രക്കാര്‍. വിമാനവുമായുള്ള ബന്ധം പ്രാദേശിക സമയം 5.21 നാണ് നഷ്ടമായത്.

1991 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ത്രിഗണ എയര്‍ലൈന്‍സിന്റെ 14 വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് വ്യോമയാന സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി.




Keywords: National, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.