അബൂജ: [www.malabarflash.com] വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പലരും പലകാരണങ്ങള്‍ കണ്‌ടെത്താറുണ്ട്. എന്നാല്‍ ഈ നൈജീരിയക്കാരന്‍ ഭര്‍ത്താവിന്റെ കാരണം ഒന്നുവേറെതന്നെയാണ്. കൃത്യസമയത്ത് ഭാര്യ ഭക്ഷണം നല്‍കുന്നില്ല. അതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തിത്തരണമെന്നാണ് ഈ ഭര്‍ത്താവിന്റെ ആവശ്യം. ഒലുഫേഡ് അഡോക്കോയ എന്ന 57 കാരനാണ് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വിവാഹ സമയത്ത് സമ്മതിച്ച ഉടമ്പടി ഭാര്യ ലംഘിച്ചിരിക്കുകയാണ്. തനിക്ക് സമയത്ത് ഭക്ഷണം ലഭിക്കുന്നില്ല. പലതവണ പറഞ്ഞിട്ടും ഭാര്യ കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. പലപ്പോഴും താന്‍ പുറത്തുനിന്നാണ് ഭക്ഷണം കഴിക്കുന്നത്. അതിനാല്‍ വിവാഹബന്ധം വേര്‍പെടുത്തണമെന്ന് അഡോക്കോയ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇയാളുടെ ഭാര്യ ഒളുസല ആരോപണങ്ങള്‍ നിഷേധിച്ചു. ഭര്‍ത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്. താനുമായുള്ള ബന്ധം വേര്‍പ്പെടുത്തി കാമുകിയുമായി ഒരുമിച്ചു ജീവിക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നും ഒളുസല കോടതിയില്‍ ബോധിപ്പിച്ചു. കോടതി വിശദമായ വാദം കേട്ടെങ്കിലും വിധി പറയാന്‍ കേസ് മാറ്റിവച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment