Latest News

ബൈക്കിലെത്തി സ്ത്രീകളുടെ പിന്‍ഭാഗത്ത് സിറിഞ്ച് കുത്തി കടന്നുകളയുന്ന യുവാവ് ആന്ധ്രയില്‍ ഭീതി പരത്തുന്നു

ഹൈദരാബാദ്:[www.malabarflash.com] ബൈക്കിലെത്തി സ്ത്രീകളുടെ പിന്‍ഭാഗത്ത് സിറിഞ്ച് കുത്തിയിറക്കി കടന്നുകളയുന്ന യുവാവ് ആന്ധ്രയില്‍ ഭീതി പരത്തുന്നു. കറുത്ത നിറമുള്ള പള്‍സര്‍ ബൈക്കിലെത്തുന്ന യുവാവിനു വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. യുവാവ് കുത്തിവെയ്ക്കുന്ന ദ്രവം അപകടകരമല്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും നാട്ടുകാരുടെ ഭീതി മാറുന്നില്ല. ഇവിടങ്ങളില്‍ സ്ത്രീകള്‍ റോഡിലിറങ്ങാന്‍ ഭയക്കുകയാണ്.

പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ബീമാവാരം, പാലക്കോള്‍, പെനഗുണ്ട പ്രദേശങ്ങളിലാണ് ഇയാള്‍ ഭീതി പരത്തുന്നത്. 30 വയസ്സു തോന്നിക്കുന്ന യുവാവ് മുഖം കര്‍ച്ചീഫ് കൊണ്ട് മറച്ചാണ് ബൈക്കില്‍ എത്തുക. പ്രഭാത നടത്തത്തിന് പോവുന്ന സ്ത്രീകളാണ് അധികവും ഇരകള്‍. സ്ത്രീകളുടെ പിന്‍ഭാഗത്ത് സിറിഞ്ച് കുത്തിയിറക്കിയ ശേഷം കടന്നുകളയുകയാണ് ചെയ്യുന്നത്. ഇതിനകം 12 യുവതികള്‍ക്ക് കുത്തേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ രക്ത സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ അപകടകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ഓഗസ്റ്റ് 22നാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി ഇത്തരം സംഭവം നടന്നു. യുവാവ് ലൈംഗിക മനോരോഗിയാവാനാണ് സാദ്ധ്യതയെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇയാളെ കണ്ട ആളുകളുടെ സഹായത്തോടെ പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി പൊലീസ് ബൈക്ക് യാത്രികരെ മുഴുവന്‍ പരിശോധിക്കുകയാണ്. നിരവധി സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.