Latest News

ഖാസിയുടെ മരണം: പ്രതിഷേധം അണപൊട്ടി ബഹുജന കണ്‍വെന്‍ഷന്‍

കാസര്‍കോട്: [www.malabarflash.com] പ്രമുഖ പണ്ഡിതനും സമസ്ത സംസ്ഥാന വൈസ് പ്രസിഡണ്ടും, ചെമ്പിരിക്ക - മംഗളൂരു ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ സ്‌പെഷല്‍ ടീം പുനരന്വേഷണം ആവശ്യപ്പെട്ട് നടത്തിയ ബഹുജന കണ്‍വെന്‍ഷന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ ജില്ലയിലെ നിരവധി മത - രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക - മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കം നൂറുകണക്കിന് ആള്‍ക്കാര്‍ പങ്കെടുത്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. സുരേന്ദ്രനാഥ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.

ഖാസി. പ്രെഫ ആലിക്കുട്ടി മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ നടന്ന ചടങ്ങില്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ അധ്യക്ഷനായിരുന്നു. ഇ. അബ്ദുല്ലക്കുഞ്ഞി സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, എസ്‌വൈഎസ് ജില്ലാ പ്രസിഡണ്ട് എം.എ ഖാസിം മുസ്ലിയാര്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, എസ്എസ്എഫ് പ്രതിനിധി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, എസ്‌കെഎസ്എസ്എഫ് സത്താര്‍ കന്തല്ലൂര്‍, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, ഡിസിസി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍, സോളിഡാരിറ്റി പ്രതിനിധി സിയാസുദ്ദീന്‍ ഇബ്‌നു ഹംസ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുഹമ്മദ് പാക്യാര, ആര്‍എസ്പി കാസര്‍കോട് മണ്ഡലം സെക്രട്ടറി ഉബൈദുല്ല കടവത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച് മുത്തലിബ്, ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ഏരിയാ പ്രസിഡണ്ട് മുഹമ്മദ് കുന്നില്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദിര്‍ ചട്ടഞ്ചാല്‍, മേരി സുരേന്ദ്രന്‍, ഷാഫി ചെമ്പിരിക്ക, ഇര്‍ഷാദ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു.

സി.എം.എ ജലീല്‍ (ഐ.എന്‍.എല്‍), അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിരെ, നാഷണല്‍ അബ്ദുല്ല, കെ.വി രവീന്ദ്രന്‍, അജയ്കുമാര്‍ എം.എം, ഹമീദ് ബദിയടുക്ക, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സിദ്ദീഖ് മാനിയടുക്കം, മുനീര്‍ ചെര്‍ക്കള, സിറാജുദ്ദീന്‍ ഖാസിലേന്‍, അബ്ദുല്‍ റസാഖ് അര്‍ഷദി, ടി.ഡി കബീര്‍, എം.എച്ച് മാങ്ങാട്, പി.എച്ച് അസ്ഹരി എന്നിവര്‍ സംബന്ധിച്ചു.

വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കണ്‍വെന്‍ഷനില്‍ ഖാസി കേസ് സിബിഐ സ്‌പെഷല്‍ ടീം പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കേസന്വേഷണത്തില്‍ പുരോഗമനം കാണാത്തതില്‍ വിവിധ പ്രതിനിധികള്‍ രോഷം പ്രകടിപ്പിച്ചു. ദുരൂഹ മരണം തെളിയിക്കുന്നത് വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് സമരസമിതി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.