Latest News

പെണ്ണുങ്ങള്‍ക്കൊപ്പം ഊരുചുറ്റുന്ന ആള്‍ദൈവം കുടുങ്ങി

ഭുവനേശ്വര്‍:[www.malabarflash.com] ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ ഒഡീഷയില്‍ അറസ്റ്റിലായ ആള്‍ദൈവം ശരത്ത് ബാബ ജയ്പ്പൂരിലെ ഒരു ഹോട്ടലില്‍ പെണ്‍കുട്ടിയോടോപ്പം താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ചാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ജൂലൈ 8നാണ് സ്വാമിയും ഒരു പെണ്‍കുട്ടിയും ഹോട്ടലില്‍ താമസിച്ചതെന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. കൊല്‍ക്കത്തയില്‍ നിന്നും വിമാനം വഴിയാണ് ഇദ്ദേഹം ജയ്പൂരില്‍ എത്തിയത്.

ഇതുപോലെ തന്നെ ഹൈദരാബാദില്‍ ഒരു ഹോട്ടലില്‍ എംബിബിഎസ് പഠിക്കുന്ന ഒരു യുവതിക്ക് ഒപ്പം ശരത്ബാബ താമസിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ആശ്രമത്തില്‍ എത്തിയ യുവതികളുടെ പരാതിയിലാണ് സ്വയം ദൈവം എന്ന് പറയുന്ന ശരത് ബാബയെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഇയാള്‍ക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഇയാളുടെ ഒഡീഷയിലെ ആശ്രമത്തിന് മുന്നില്‍ ആരാധകര്‍ ധര്‍ണ്ണയിരിക്കുകയാണ്. അതേ സമയം ശരത്ത്ബാബ താമസിച്ച ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ് പോലീസ്.

സന്തോഷ് റൗള എന്ന ശരത് ബാബ 1992ലാണ് ഒഡീഷയിലെ കേന്ദ്രപ്പാറയില്‍ തന്‍റെ ആശ്രമം സ്ഥാപിച്ചത്. കര്‍ഷകരും കച്ചവടക്കാരുമായിരുന്നു ഇയാളുടെ പ്രധാന ആരാധകര്‍.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.