Latest News

സഅദിയ്യ 46-ാം വാര്‍ഷിക സമ്മേളനവും താജുല്‍ ഉലമ- നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച; സ്വാഗത സംഘ രൂപീകരണം ശനിയാഴ്ച

ദേളി:[www.malabarflash.com] ജാമിഅ സഅദിയ്യ അറബിയ്യ 46ാം വാര്‍ഷിക സനദ് ദാന സമ്മേളനവും താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയുടെയും നടത്തിപ്പിന്നുള്ള വിപുലമായ സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 11 മണിക്ക് സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.

പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ കെ.പി. ഹംസ മുസ്്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസല്‍ക്കോയമ്മ തങ്ങള്‍ കുറ പ്രാര്‍ത്ഥന നടത്തും. 

എ.കെ. അബ്ദുല്‍ റഹ്മാന്‍ മുസ്്‌ലിയാര്‍, എം. അലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍, പട്ടുവം കെ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ജഅ്ഫര്‍ സ്വദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിംപൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ ്ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, സയ്യിദ് ത്വയ്യിബുല്‍ബുഖാരി തങ്ങള്‍ തൃക്കരിപ്പൂര്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.