Latest News

ജില്ലാ സാഹിത്യോത്സവിന് കൊടിയേറി ഇനി സര്‍ഗ്ഗ വസന്തത്തിന്റെ നാളുകള്‍

കാസര്‍കോട്: [www.malabarflash.com] കുമ്പള ശാന്തിപ്പള്ളത്ത് വെച്ച് നടക്കുന്ന 22 ാമത് എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവിന് കൊടി ഉയര്‍ന്നു. ഇനി സര്‍ഗ്ഗ വസന്തത്തിന്റെ നാളുകള്‍. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന ജില്ലാ സാഹിത്യോത്സവിന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ കൊടി ഉയര്‍ത്തി.

ശനിയാഴ്ച മണിയോടെ ആരംഭിക്കുന്ന വിവിധ മത്സര പരിവാടികളുടെ ഉദ്ഘാടന സെഷനില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രമുഖ സാമൂഹിക,സാംസ്‌കാരിക,പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും.ആറ് ഡിവിഷനുകളില്‍ നിന്നുള്ള ടീം മാനേജര്‍മാര്‍ ഒരേ സമയം പതാകകള്‍ ഉയര്‍ത്തുന്നതോടെ വിവിധ മത്സര പരിവാടികള്‍ക്ക് തുടക്കം കുറിക്കും

വിദ്യാര്‍ഥികളുടെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകള്‍ കണെ്ടത്തി സര്‍ഗവാസനകളെ പരിപോഷിക്കുക എന്ന ലക്ഷ്യത്തോടെ 1993ല്‍ തുടക്കം കുറിച്ച എസ്എസ്എഫ് സാഹിത്യോത്‌സവ് ഒട്ടേറെ പുതുമകളുമായാണ് ഇപ്രാവശ്യം നടന്നുവരുന്നത്. യൂണിറ്റ് മത്സരങ്ങളിലെ പ്രതിഭകള്‍ സെക്ടറുകളിലും ഡിവിഷനുകളുലും മാറ്റുരച്ചാണ് പരിപാടിയുടെ നാലാം ഘട്ടമായ ജില്ലാ മത്സരത്തിലേക്കെത്തുന്നത്.

മൗലിദ് പാരായണം, മാലപ്പാട്ട്, ബുര്‍ദ്ദാലാപനം, ദഫ്, അറബന തുടങ്ങിയ പരമ്പരാഗത കലകള്‍ക്കു പുറമെ പുതിയ കാലത്തിന്റെ ഗതിയും വേഗതയുമറിയുന്ന ഒട്ടേറെ പുതുമയുള്ള മത്സരങ്ങള്‍ സാഹിത്യോത്സവിലുണ്ട്. സീറാ പാരായണം, ഖവാലി, ന്യൂസ് റീഡിംഗ് തുടങ്ങിയവയാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവിലെ പുതിയ ഇനങ്ങള്‍. പ്രോജക്ട്, ഡോക്യുമെന്ററി നിര്‍മാണം, കൊളാഷ് നിര്‍മാണം തുടങ്ങിയ മത്സരങ്ങളുമുണ്ട്.
ജില്ലാ പരിധിയില്‍ പെട്ട ക്യാമ്പസ് വിദ്യര്‍ത്ഥികള്‍ കാമ്പസ് വിഭാഗത്തില്‍ മത്സര രംഗത്തുണ്ടാവും.

ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ ആലിക്കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്യും.എസ് എസ് എഫ് സംസ്ഥാന വിസ്ഡം കണ്‍വീനര്‍ ജാഫര്‍ സി എന്‍ യൂണിറ്റ് സമ്മേളന പ്രഖ്യാപന പ്രഭാഷണം നടത്തും.

മൂസ സഖാഫി കളത്തൂര്‍, മുനീര്‍ ബാഖവി തുരുത്തി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ബാസ് സഖാഫി മണ്‍ടമ്മ,അബ്ദുല്‍ ഹമീദ് ഈശ്യര മംഗലം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍,ലത്തീഫ് പള്ളത്തടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.